പാപേ രന്ധ്രഗതേ തു ദാസജനരുക്പ്രത്യൂഹഗുഹ്യാമയാ
ലോകൈവിഗ്രഹണം ധനാദിഹരണം ചോരൈര്‍നൃപൈശ്ചാരിഭിഃ
രോഗാശ്ചാരുചിപൂര്‍വകാഃ സ്യുരപി ച സ്യാച്ഛംകനീയാ മൃതിഃ
സൗമ്യേ രന്ധ്രഗതേ തു രോഗവിരഹോ ദൈര്‍ഘ്യം തദാ ചായുഷഃ
അപവാദോ മഠാപത്തിരപി പാപേƒഷ്ടമസ്ഥിതേ
മഠാദ്യാലയലസമ്പത്തിമപി കുര്യാച്ശുഭോƒത്രഗഃ
സാരം :-
പാപന്‍ എട്ടാം ഭാവത്തില്‍ നിന്നാല്‍ ഭൃത്യന്മാര്‍ക്ക് രോഗവും കാര്യങ്ങളിലെല്ലാം വിഘ്നവും ലിംഗം, യോനി, മുതലായ സ്ഥാനങ്ങളില്‍ രോഗവും ജനങ്ങളോട് കലഹവും കള്ളന്മാരില്‍ നിന്നും ചോരണാദികള്‍ കൊണ്ട് ധനനാശവും രാജചോദ്യം നിമിത്തവും ശത്രുക്കളുടെ ഉപദ്രവം കൊണ്ടും മറ്റും ധനനഷ്ടവും അരോചകം തുടങ്ങിയ രോഗങ്ങളുമുണ്ടാകും. എന്നുതന്നെയല്ല മരിക്കുമോ എന്ന് തോന്നത്തക്കവിധം രോഗം പ്രബലമായി തീരുകയും ചെയ്യും. കൂടാതെ തങ്ങളെ സംബന്ധിച്ച് അന്യന്മാരില്‍ നിന്ന് അപവാദവും മഠം മുതലായ ഉപഗൃഹങ്ങള്‍ക്ക് നാശവും പറയണം.
എട്ടാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ രോഗം മുതലായ ദുഃഖങ്ങള്‍ ഒഴിഞ്ഞു സ്വസ്ഥനായിട്ടു വളരെക്കാലം ജീവിച്ചിരിക്കുന്നതിനും മഠം മുതലായ ഉപഗൃഹങ്ങള്‍ ഉണ്ടാക്കുന്നതിനും മറ്റും ഇടവരുമെന്നും പറയണം.