ജ്ഞേƒനിഷ്ടസ്േഥതു കോപോ ഹരിയുവനൃപയോര്‍ദുര്‍വ്വചസ്തസ്കരാര്‍ത്ത
സ്തത്രേഷ്ടസ്േഥƒശ്വഹേമക്ഷിതി സുഹൃദവനീദേവ ഗുര്‍വ്വര്‍ത്ഥലാഭാഃ
അര്‍േത്ഥാദൗത്യാച്ചശില്പൈസ്തുതിരപി വിദുഷാംവര്‍ദ്ധനംബുദ്ധിവൃത്തേഃ
സിദ്ധിര്‍ദ്ധര്‍മ്മക്രിയാണാം ലിപിഗണിതധനം ഗോപസുനു പ്രസാദഃ
സാരം:-
ബുധന്‍ അനിഷ്ടഭാവത്തില്‍ നിന്നാല്‍ വിഷ്ണുവിന്‍റെയും യുവരാജാവിന്‍റെയും കോപവും ദുര്‍ഭാഷണങ്ങളും തൊലിപ്പുറത്തും കയ്യിലും ചില രോഗങ്ങളും ഉണ്ടാകും.
ബുധന്‍ ഇഷ്ടഭാവത്തില്‍ നിന്നാല്‍ അശ്വം സ്വര്‍ണ്ണം ഭൂമി ബന്ധു ഇവയുടെ ലാഭവും ബ്രാഹ്മണരില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും ധനപ്രാപ്തിയും ഒരാളിനുവേണ്ടി മദ്ധ്യസ്ഥത കൈക്കൊണ്ടു ചില കാര്യം സാധിക്കുക നിമിത്തമായും കരകൗശലവിദ്യകൊണ്ടും ധനസമ്പാദ്യവും അറിവുള്ളവരുടെ അഭിനന്ദനവും ബുദ്ധിക്കു ആലോചനാശക്തിയുടെ വളര്‍ച്ചയും ധര്‍മ്മവൃത്തി നിര്‍വഹിക്കുകയും കയ്യെഴുത്തുകൊണ്ടും കണക്കുകൊണ്ടും ധനാര്‍ജ്ജനവും വിഷ്ണുപ്രീതിയും ഫലമാകുന്നു.