ധൂമാദി പഞ്ചദോഷാണാം വിലഗ്നാദിഷു സംസ്ഥിതൗ
ഫലം യല്‍ ലിഖ്യതേ തച്ച സമം പ്രശ്നേ ച ജാതകേ
സാരം :-
ധൂമം, വ്യതിപാതം, പരിവേഷം, ഇന്ദ്രചാപം, കേതു ഈ അഞ്ച് സാധനങ്ങളെയാണ് ധൂമാദികള്‍ എന്ന് പറഞ്ഞത്. ഇതുക്കള്‍ ലഗ്നം മുതലായ പന്ത്രണ്ട് ഭാവങ്ങളില്‍ നിന്നാലുണ്ടാകുന്ന ഫലവും ഇവിടെ പറയുന്നതാണ്. ഇതു പ്രശ്നത്തിലേയ്ക്കും ജാതകത്തിലേക്കും ഒന്നുപോലെ ഉപയോഗിക്കാവുന്നതാണ്.