കോപോ രാജ്ഞ്യാജനന്യാരുഗപി കഫസമീരാസ്രരുഗീര്യവത് ൈസ്വര്‍-
വൈര്യം കോപശ്ച ദൗര്‍ഗ്ഗഃ കൃഷിധനയശസാം സംക്ഷയോനിഷ്ടഗേƒബ്ജേ
രാജ്ഞീദുര്‍ഗ്ഗാപ്രസൂനാം മുദണുതിലഗുളാചാദനാജ്യദ്വിജസ്ത്രീ-
ഗോനൗരത്നാദിതോƒര്‍ത്ഥാഃ കൃഷിധനയശസാം വൃദ്ധിരിഷ്ടസ്ഥിതേƒബ്ജേ
ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍ നിന്നാല്‍ രാജ്ഞിയുടെ കോപം മാതൃകോപം മാതൃരോഗം കഫം, വാതം, രക്തം ഇവകളുടെ കോപം കൊണ്ടുള്ള രോഗം തന്നേക്കാള്‍ വലിയവരോട് തന്‍റെ ആളുകളോടും വിരോധവും ദുര്‍ഗ്ഗാദേവിയുടെ കോപവും, കൃഷി നഷ്ടവും ദ്രവ്യനാശവും കീര്‍ത്തിനാശവും സംഭവിക്കും.
ചന്ദ്രന്‍ ഇഷ്ടഭാവത്തില്‍ നിന്നാല്‍ രാജ്ഞിയുടെ സന്തോഷവും ദുര്‍ഗ്ഗാദേവിയുടെയും മാതാവിന്‍റെയും പ്രസാദവും മന്ത്രജപാദികൊണ്ടും എള്ള്, ശര്‍ക്കര, വസ്ത്രം, നെയ്യ് ഈ വസ്തുക്കളില്‍ നിന്നും പശുവില്‍ നിന്നും തോണി മുതലായ വാഹനങ്ങളില്‍ നിന്നും പത്മരാഗാദിരത്നങ്ങളില്‍ നിന്നും ബ്രാഹ്മണരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ദ്രവ്യലാഭവും കൃഷി ഗുണവും കീര്‍ത്തിലാഭവും ധനപുഷ്ടിയും ഫലമാകുന്നു.