ലഗ്നേ യാവാനുദേത്യംശസ്തല്‍ സംഖ്യാഘ്നോƒയനാദികഃ
കാലോ വാച്യോƒംശകേശസ്യ കാര്യോ വൈരിജയാദികേ.
ലഗ്നസ്ഫുടത്തില്‍ എത്ര അംശകം തികഞ്ഞുവോ ആ സംഖ്യയെ ലഗ്നത്തിന്‍റെ അംശകാധിപന്‍റെ അയനം മുതലായ കാലം കൊണ്ട് പെരുക്കിയാല്‍ കിട്ടുന്ന കാലത്തെ ശത്രുജയം മുതലായവയുടെ പ്രാപ്തിക്കു അവസരമെന്ന് ചിന്തിച്ചു പറയണം.