പാപേ ഷഷ്ഠഗതേ തു ഷഷ്ടഭവനോക്താംഗേ വ്രണസ്യോത്ഭവ
ശ്ചോരാരിവ്യസനഞ്ച നാഭി കടിരുഗ്വിഘ്നോദ്ഭവഃ കര്‍മ്മസു
പാപസ്യാസ്യ ച ദോഷസംഭവഗദഃ സൗമ്യേ ച ശത്രുക്ഷയോ
രോഗാണാമഭവഃ സതാം തു ശമനം പ്രഷ്ടുഃ സമാദിശ്യതാം
സാരം :-
ആറാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ ആറാംഭാവം കൊണ്ട് കല്പിക്കപ്പെടാവുന്ന അവയവത്തിന് വ്രണരോഗവും കള്ളന്മാര്‍ ശത്രുക്കള്‍ ഇവരില്‍ നിന്ന് വേദനയും നാഭി അരക്കെട്ട് ഈ പ്രദേശങ്ങളില്‍ രോഗവും കര്‍മ്മങ്ങള്‍ക്ക് തടസ്സവും ആ പാപന് പറഞ്ഞിട്ടുള്ള വാതാദി ദോഷങ്ങളുടെ കോപം കൊണ്ടുമുത്ഭവിക്കുന്ന വ്യാധികളും പറയേണ്ടതാണ്.
ആറാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ ശത്രുനാശവും രോഗങ്ങള്‍ വരാതിരിക്കുകയും ഉള്ള രോഗങ്ങള്‍ ശമിക്കയും ഈ ഫലങ്ങളും പ്രഷ്ടാവിനു പറയേണ്ടതാണ്.