താമ്രഹേമാദിവസ്തൂനാം സോക്താനാം ലാഭദാ അപി
രൂക്പ്രദത്വാത്തു രോഗാദിപ്രശ്നേƒനിഷ്ടാ രിപൗഖരാഃ
സാരം :-
ആറാം ഭാവംകൊണ്ട് പാപന്മാര്‍ക്ക് ഇഷ്ടമാണെന്ന് വന്നിട്ടുണ്ടല്ലോ. അവിടെ നില്‍ക്കുന്ന പാപന്മാര്‍ അവരവരുടെ കാരകത്വം അനുസരിച്ച് ചെമ്പ്, സ്വര്‍ണ്ണം മുതലായ പദാര്‍ത്ഥങ്ങളുടെ ലാഭത്തെ ചെയ്യും.. എന്നിരുന്നാലം ആറാം ഭാവം രോഗസ്ഥാനമായതുകൊണ്ട് അവിടെ നില്‍ക്കുന്ന പാപന്മാര്‍ രോഗാഭിവൃദ്ധിയെ ചെയ്യും. അതുകൊണ്ട് രോഗവിഷയമായ പ്രശ്നങ്ങളിലെല്ലാം ആറാംഭാവത്തിലെ പാപന്മാര്‍ അനിഷ്ടന്മാര്‍ തന്നെയാണ്.