ആഷാഡമാസത്തിലെ (ആടിമാസം) ഒരു വ്രതമാണിത്. വ്യാസസ്മരണയില്‍ ഗുരുപൂജ നടത്തലാണ് പ്രധാന ചടങ്ങ്. ആശ്രമവാസികളായ മഹര്‍ഷിമാര്‍ക്കും സന്യാസദീക്ഷയെടുക്കുന്ന ഭക്തന്മാര്‍ക്കും പ്രാധാന്യം കല്‍പിച്ചുകൊണ്ട് ഗുരുസേവ അനുഷ്ഠിക്കപ്പെടുന്നു.
ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിക്കുന്ന ആചാരമാണിത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സാന്ദീപനി മഹര്‍ഷിയ്ക്ക് പുത്രനെ വീണ്ടെടുത്ത് കൊടുത്തതും വ്യാസഭഗവാന്‍റെ കാല്‍ക്കല്‍ സപ്തര്‍ഷികള്‍ സകലതും സമര്‍പ്പിച്ചതും ഇതോടനുബന്ധിച്ച് പറഞ്ഞുവരുന്നു. ഏറ്റവും വലിയ ചടങ്ങ് ഗുരുപൂജയാണ്. ഗുരുവിന്‍റെ സ്ഥാനത്ത് ബൃഹസ്പതിയും വ്യാസനും ആരാധിയ്ക്കപ്പെടുന്നു.