പാപേ വിത്തഗതേ സ്വപൂര്‍വ്വവിചിതദ്രവ്യക്ഷയോ വക്ത്രരുക്-
ഭര്‍ത്തവ്യാമയദക്ഷിണാംബകരുജോ ദുഷ്ടോക്തി പാത്രക്ഷതീ
സൗമ്യേ വിത്തഗതേ പൂരാര്‍ജ്ജിതധനാനാമേവ വൃദ്ധ്യുദ്ഭവഃ
പാത്രാപ്തിര്‍ഭരണീയരഞ്ജനസുഖം പ്രഷ്ടേതി യായാല്‍ ഫലം.
രണ്ടാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ പൂര്‍വ്വന്മാര്‍ (പൂര്‍വ്വികര്‍) സമ്പാദിച്ചിട്ടുള്ള ധനങ്ങള്‍ക്ക് ഹാനിയും മുഖരോഗവും കുടുംബജനങ്ങള്‍ക്കും വലത്തെ കണ്ണിനും വ്യാധിയും നിന്ദ്യമായ വചനവും പാത്രനാശവും സംഭവിക്കും.
ശുഭഗ്രഹങ്ങള്‍ രണ്ടില്‍ നിന്നാല്‍ പൂര്‍വ്വന്മാര്‍ സമ്പാദിച്ച ധനത്തെക്കൂടി വര്‍ദ്ധിപ്പിക്കയും പാത്രലാഭവും കുടുംബജനസന്തോഷവും ഉണ്ടാകും. രണ്ടാംഭാവംകൊണ്ട് ഇങ്ങനെ പ്രഷ്ടാവിന്‍റെ ഫലങ്ങളെ ചിന്തിക്കേണ്ടതാണ്.