ദശാഫലാനി യാന്യുക്താന്യശുഭാനി വാ
പ്രശ്നേƒപി താനി വാച്യാനി ദുഃസ് േഥ സുസ് േഥ ച ഖേചരേ.
സാരം :-
ഹോര മുതലായ ഗ്രന്ഥങ്ങളില്‍ ഗ്രഹങ്ങളുടെ ദശാഫലങ്ങള്‍ ശുഭരൂപമായും അശുഭരൂപമായും പറഞ്ഞിട്ടുണ്ട്. പ്രശ്നത്തില്‍ ഇഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് ശുഭഫലങ്ങളേയും അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് അശുഭഫലങ്ങളേയും പറഞ്ഞുകൊള്ളണം.