ലഗ്നം നാലുവിധം എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാവാനയനം
ഭാവാനയനം
മേല്‍പ്രകാരം ഉദയ - അസ്ത - മദ്ധ്യ - പാതാളഭാവങ്ങള്‍ ഉണ്ടാക്കിവെച്ച് പാതാളലഗ്നത്തില്‍നിന്ന് ഉദയലഗ്നം കളഞ്ഞ് ശിഷ്ടത്തെ 3 കൊണ്ട് ഹരിച്ചുകിട്ടിയ ഫലം ഉദയലഗ്നത്തില്‍ കൂട്ടിയാല്‍ രണ്ടാം ഭാവം കിട്ടും. ഈ ഹരണഫലത്തെ ഇരട്ടിച്ച് ഉദയലഗ്നത്തില്‍ കൂട്ടിയാല്‍ മൂന്നാംഭാവം ലഭിക്കും.
ഇപ്രകാരം സപ്തമലഗ്നംവെച്ച് അതില്‍നിന്ന് പാതാളലഗ്നംകളഞ്ഞ് അതിനെ, മേല്‍പ്രകാരം മൂന്നുകൊണ്ട് ഹരിച്ചുകിട്ടിയ ഫലം പാതാളലഗ്നത്തില്‍ കൂട്ടിയാല്‍ അഞ്ചാംഭാവവും, ആ ഫലം ഇരട്ടിച്ചു കൂട്ടിയാല്‍ ആറാം ഭാവവും ലഭിക്കും.
ഉദയലഗ്നത്തില്‍നിന്ന് മദ്ധ്യലഗ്നം കളഞ്ഞ് ഇപ്രകാരം 11 ഉം 12 ഉം ഭാവം വരുത്തണം. ഇത് ഒരു വിധം.
മറ്റൊരു പക്ഷത്തില്‍ പാതാളലഗ്നത്തില്‍നിന്ന് ലഗ്നവും സപ്തമലഗ്നത്തില്‍നിന്ന് പാതാളലഗ്നവും, മദ്ധ്യലഗ്നത്തില്‍നിന്ന് സപ്തമ ലഗ്നവും, ലഗ്നത്തില്‍നിന്ന് മദ്ധ്യലഗ്നവും കളഞ്ഞ് കിട്ടുന്ന ഫലത്തിന്‍റെ മൂന്നില്‍ ഒരു ഭാഗവും, മൂന്നില്‍ രണ്ടു ഭാഗവും ലഗ്നം മുതലായ സ്ഥാനങ്ങളില്‍ കൂട്ടിയാല്‍ മേല്‍ പറഞ്ഞ വിധം ഭാവങ്ങള്‍ ലഭിക്കും.
ഭാവസന്ധി എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാവസന്ധി എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.