പുഷ്ണന്തി ശുഭാ ഭാവാന്‍ മൂര്‍ത്ത്യാദീന്‍ ഘന് ന്തി സംസ്ഥിതാഃ പാപഃ
സൗമ്യാഃ ഷഷ്േഠƒരിഘ്നാഃ സര്‍വേ നേഷ്ടാ വ്യയാഷ്ടമഗാഃ - ഇതി
സാരം :-
ലഗ്നാധികളായ ഏതൊരു ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുന്നു ആ ഭാവം കൊണ്ട് പറയാവുന്ന ശരീരം ധനം മുതലായ പദാര്‍ത്ഥങ്ങള്‍ക്ക് പുഷ്ടിയുണ്ടെന്നു പറയണം. പാപന്മാര്‍ നില്‍ക്കുന്ന ഭാവഫലങ്ങള്‍ക്ക് ഹാനിയേയും പറയണം. ആറാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ശത്രുക്കള്‍ക്ക് നാശത്തെയാണ് പറയേണ്ടത്. മുന്‍പേ പറഞ്ഞ ന്യായമനുസരിച്ച് ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ഭാവഫലങ്ങളെ പുഷ്ടിപ്പെടുത്തുമെന്നാണല്ലോ വന്നുകൂടിയത്. ആറാം ഭാവം കൊണ്ട് ശത്രു, രോഗം മുതലായവയെ ആണല്ലോ വിചാരിക്കേണ്ടത്. ആ ന്യായമനുസരിച്ച് ശത്രുവിനും രോഗത്തിനും പുഷ്ടി പറയണം എന്നും വരും. അങ്ങിനെയല്ല. ആറാം ഭാവത്തില്‍ ശുഭന്‍ നിന്നാല്‍ ശത്രു, രോഗം മുതാലയവയെ നശിപ്പിക്കയാണ് ചെയ്യുന്നത്. പന്ത്രണ്ടാം ഭാവവും എട്ടാം ഭാവവും ഒരു ഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങളല്ല.