ഗ്രഹരശ്മിക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാവസന്ധി
അടുത്തടുത്തുള്ള രണ്ടു ഭാവങ്ങളുടെ സംഗമമാണ് "ഭാവസന്ധി" എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു ഭാവത്തിന്‍റെ അന്ത്യത്തില്‍ തൊട്ടടുത്തതായ ഭാവത്തിലേയ്ക്ക് പ്രവേശിക്കാന്‍ കാലമായി നില്‍ക്കുന്ന ഏതു ഗ്രഹവും ബാലഹീനന്മാരാകുന്നു. ഭാവസന്ധിസ്ഫുടം ഗണിച്ചു കിട്ടുന്നതിനെക്കാള്‍ ഗ്രഹസ്ഫുടം അധികമായിരുന്നാല്‍ അതിനടുത്ത ഭാവത്തില്‍ ആ ഗ്രഹം ഫലപ്രദനായിത്തീരുന്നതാണ്. ഭാവസന്ധി സ്ഫുടത്തെക്കാള്‍ ഗ്രഹസ്ഫുടം കുറവായിരുന്നാല്‍ ആ ഗ്രഹം നില്‍ക്കുന്ന ഭാവത്തിന്‍റെ തൊട്ടടുത്ത പിന്നിലെ ഭാവത്തില്‍ ഫലപ്രദനായിത്തീരുന്നതാണ്. ഏതെങ്കിലും ഗ്രഹങ്ങള്‍ ഭവസ്ഫുടത്തിന് തുല്യമായി നില്‍ക്കുന്നുവെങ്കില്‍ ആ ഭാവം സമ്പൂര്‍ണ്ണബലത്തോട് കൂടിയതായിരിക്കും. ഭാവസ്ഫുടത്തില്‍നിന്ന് ഗ്രഹ്സ്ഫുടം കുറഞ്ഞിരുന്നാല്‍ ത്രൈരാശികം ചെയ്ത് ഫലപ്രവചനം നടത്തണം. ഭാവത്തിന്‍റെ പ്രവര്‍ത്തിക്കനുസരിച്ചു ഗ്രഹത്തിന്‍റെ ഫലപ്രവൃത്തിയും സംഭവിക്കും. ഭാവതുല്യന്മാരായ ഗ്രഹങ്ങള്‍ പൂര്‍ണ്ണഫലത്തെ ചെയ്യുകയും, ഭാവസന്ധിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ ഫലം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുമെന്ന് ആര്‍ഷജ്ഞാനികള്‍ അനുശാസിക്കുന്നു.
ഭാവസന്ധിക്രിയ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാവസന്ധിക്രിയ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.