പാപേ ഭ്രാതൃഗതേ സഹായവിഗമഃ സോദര്യരോഗാദികം
വക്ഷഃ കന്ധര ദക്ഷിണശ്രവണരുഗ്ധീദൗഷ്ട്യധൈര്യക്ഷയാഃ
സൗമ്യേ ഭ്രാതൃഗതേ സഹോദരസഹായാരോഗ്യലാഭാദികം
സദ്‌ബുദ്ധേരുദയശ്ച ധൈര്യയുതിരിത്യേതല്‍ ഫലം പൃച്ഛതാം
മൂന്നാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ സഹായമില്ലാതെ വരിക, സഹോദരന്മാര്‍ക്ക് രോഗം മുതലായ ആപത്തുവരിക, മാറിലും കഴുത്തിലും വലത്തെ ചെവിയിലും രോഗമുണ്ടാകുക, ദുര്‍ബുദ്ധി വര്‍ദ്ധിക്കുക, ധൈര്യമില്ലാതാകുക എന്നീ ഫലങ്ങള്‍ സംഭവിക്കും.
ശുഭഗ്രഹം മൂന്നാം ഭാവത്തില്‍ നിന്നാല്‍ ബുദ്ധിക്കു നന്മയുണ്ടാവുക, ധൈര്യമുണ്ടാവുക, സഹോദരങ്ങള്‍ക്ക് സുഖം വരിക, സഹായഗുണം, ആരോഗ്യലാഭം എന്നീ ഫലങ്ങളും പ്രഷ്ടാക്കള്‍ക്ക് പറഞ്ഞുകൊള്ളണം.