യസ്യ യസ്യ വിലഗ്നേന സംബന്ധോ ലഗ്നപേന വാ
ദൃഗ് യോഗകേന്ദ്രഗത്യാൈദ്യഃ സ സ ഭാവോƒനുഭൂയതേ-ഇതി
സാരം :-
ഏതൊരു ഭാവത്തിനു ലഗ്നരാശിയോടൊ ലഗ്നാധിപനായ ഗ്രഹത്തോടൊ യോഗം ദൃഷ്ടി കേന്ദ്രം നവാംശകം മുതലായ സംബന്ധമുണ്ടായാല്‍ ആ ഭാവം അനുഭവിക്കാനിടവരും. അതുപോലെ ഭാവത്തിനും ലഗ്നത്തിനും തമ്മിലുള്ള സംബന്ധം ഭാവാധിപനേയും ലഗ്നധിപനേയും കൊണ്ടാണ് വിചാരിക്കേണ്ടത്.