അപഹാരക്രിയ എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഛിദ്രക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ?
ഛിദ്രക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ?
മേല്‍പ്രകാരം അപഹാരം വരുത്തിയശേഷം അപഹാര വര്‍ഷമാസാദിസംഖ്യകളെ ഛിദ്രമറിയേണ്ട ഗ്രഹത്തിന്‍റെ ദശാസംവത്സരസംഖ്യകൊണ്ട് പെരുക്കി 120 ല്‍ ഹരിച്ചാല്‍ ആ ഗ്രഹത്തിന്‍റെ ഛിദ്രകാലം ലഭിക്കും.
ഉദാഹരണം :-
ശുക്രദശയില്‍ ശുക്രാപഹാരം 3 വര്‍ഷം 4 മാസം. ഇതിനെ ഛിദ്രനാഥനായ ശുക്രന്‍റെ ദശാസംവത്സരംകൊണ്ട് പെരുക്കണം. 3.4 x 20 = 60.80 ÷ 120 പോകാത്തതുകൊണ്ട് വര്‍ഷമില്ല. അതിനാല്‍ 60 നെ 12 ല്‍ പെരുക്കി 80 ല്‍ ചേര്‍ക്കണം. 60 x 12 = 720 + 80 = 800 ÷ 120 ഹരണഫലം 6. ശിഷ്ടം 80 x 30 = 2400 ÷ 120 ഹരണഫലം 20. ശിഷ്ടമില്ല. അതിനാല്‍ ശുക്രദശയിലെ ശുക്രാപഹാരഛിദ്രം 6 മാസം 20 ദിവസം ആകുന്നു. ഇപ്രകാരം മറ്റു ഗ്രഹങ്ങളുടെയും ഛിദ്രകാലം കണ്ടുകൊള്ളണം. അപഹാരഛിദ്രാദികള്‍ പഞ്ചാംഗത്തിലുണ്ടെന്നിരുന്നാലും ക്രിയാദികല്‍ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമാണ്.
ഗ്രഹരശ്മിക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹരശ്മിക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.