സൗമ്യനാം വ്യയശത്രുമൃത്യുസഹജാ നേഷ്ടാ അഭീഷ്ടാഃ പരേ
പാപാനാമഭിമാരി സോദരഭവാ ഇഷ്ടാ അനിഷ്ടാഃ പരേ
ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷോ ധര്‍മ്മാത്മജൌ തത്സമൌ
തേഷു ത്രിഷ്വധികം ശുഭാശുഭഫലം വിദ്യാല്‍ സതാഞ്ചാസതാം
സാരം :-
മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് ഈ നാല് ഭാവങ്ങളും ശുഭഗ്രഹങ്ങള്‍ക്ക് ഇഷ്ടങ്ങളല്ല. ശേഷമുള്ള എട്ടുഭാവങ്ങള്‍ ഇഷ്ടങ്ങളാണ്. മൂന്ന്, ആറ്, പതിനൊന്ന് ഈ മൂന്ന് ഭാവങ്ങളും പാപഗ്രഹങ്ങള്‍ക്ക് ഇഷ്ടങ്ങളാണ്. ശേഷമുള്ള ഭാവങ്ങള്‍ അനിഷ്ടങ്ങളുമാണ്. ഇതു മിക്കവാറും ബൃഹജ്ജാതകത്തിലെ "ശശാംകലഗ്നോപഗതൈഃശുഭഗ്രഹൈഃ " എന്നാദിയായ പദ്യത്തിന്റെ സാരാംശങ്ങളാണ്. ഈ പന്ത്രണ്ട് ഭാവങ്ങളില്‍ വച്ച് ഏറ്റവും പ്രാമാണ്യം ലഗ്നത്തിനാണുള്ളത്. അഞ്ചും ഒന്‍പതും ഭാവങ്ങളും ലഗ്നത്തെപ്പോലെതന്നെ പ്രാമാണ്യമുള്ളവയാണ്. ഈ മൂന്നു ഭാവങ്ങളിലുമുള്ള ശുഭാശുഭന്മാരുടെ ദൃഷ്ടിയോഗം കൊണ്ടുള്ള ശുഭാശുഭഫലങ്ങള്‍ പ്രബലങ്ങളാണ്.