പാപേ പഞ്ചമഗേƒസ്യ ദോഷവശതോ മൗഡ്യാദിനാ രുങ്മൃതിര്‍-
വാപത്യസ്യ പുരാണപുണ്യവിലയോ വേദ്യം മനഃകുണ്ഠതാ
ക്രോധാമാതൃരുഗാദികം ത്വഥ ശുഭേ പുത്രസ്യ ലാഭോƒഥവാ
രോഗ്യം ധീപ്രതിഭോദയശ്ച മനസ്സ്തുഷ്ടിശ്ച പുണ്യോദയഃ
സാരം :-
അഞ്ചാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ പുത്രമരണവും പുത്രന്മാര്‍ക്ക് രോഗവും പറയാം. ആ പാപന് മൗഡ്യം നീചസ്ഥിതി മുതലായ അനിഷ്ടങ്ങളുണ്ടെങ്കില്‍ പുത്രന്മാര്‍ക്ക് മരണത്തെയും അല്ലെങ്കില്‍ രോഗത്തെയും പറഞ്ഞുകൊള്ളണം. കൂടാതെ പൂര്‍വ്വപുണ്യത്തിന്‍റെ നാശം, മനസ്സിന് മന്ദത കോപം, മന്ത്രിമാര്‍ മുതലായവര്‍ക്ക് രോഗം മുതലായ അനിഷ്ടം എന്നീ ഫലങ്ങളേയും പറയണം.
അഞ്ചാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ പുത്രലാഭവും പുത്രന്മാര്‍ക്ക് ആരോഗ്യവും ബുദ്ധിഗുണവും സമയോചിതം ബുദ്ധിക്കു ചൈതന്യവും മനസ്സന്തോഷവും പുണ്യവൃദ്ധിയും പറഞ്ഞുകൊള്ളണം.