ഏഷ്യഭാഗം (കഴിവാനുള്ളത്) എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
രവിമദ്ധ്യാന്തരം
അര്‍ദ്ധരാത്രിമുതല്‍ ഉദയത്തിനുള്ളില്‍ ജനനമായാല്‍ മുന്‍പറഞ്ഞപ്രകാരം നതനാഴികയുണ്ടാക്കിവെച്ച് അതില്‍നിന്ന് സായനരവിയിലെ ഗതഭാഗനാഴിക വിനാഴികകള്‍ കളയണം. അനന്തരം സായനരവി നില്‍ക്കുന്ന രാശിയുടെ തൊട്ടുപിന്നില്‍ വരുന്ന രാശിയുടെ പ്രമാണ നാഴികവിനാഴികകള്‍ കളയണം. എങ്ങനെ പിന്നിലോട്ട് പിന്നിലോട്ടു വരുന്ന രാശിയുടെ പ്രമാണനാഴിക വിനാഴികകള്‍ അനുക്രമമായി പോകാവുന്നവയെല്ലാം പോയശേഷം വരുന്ന നാഴിക വിനാഴിക പോകാത്ത രാശിയുടെതാണ്. അതിലെ നാഴികയെ 60 ല്‍ പെരുക്കി വിനാഴികയില്‍ ചേര്‍ത്ത് അതിനെ 30 കൊണ്ട് പെരുക്കി ആ പോകാത്ത രാശി പ്രമാണനാഴികവിനാഴികകളെ ഹാരകമാക്കി മാറ്റി അതുകൊണ്ട് ഈ സംഖ്യയെ ഹരിച്ച ഫലം തിയ്യതിയും, ശിഷ്ടത്തെ 60 ല്‍ പെരുക്കി ഇതേ ഹാരകംകൊണ്ട് ഹരിച്ച ഫലം നാഴികയുമാകുന്നു. ഈ തിയ്യതിയും നാഴികയും സായനരവിസ്ഫുടത്തിലെ രാശി കളഞ്ഞ് അതില്‍ കൂട്ടി നതനാഴികയില്‍ നിന്ന് ഗതഭാഗം കളഞ്ഞശേഷം എത്ര രാശിപ്രമാണങ്ങള്‍ കളഞ്ഞുവോ അത്രയും രാശിസംഖ്യ അതിനുമുകളില്‍ രാശിസ്ഥാനത്ത് കൂട്ടി നാഴിക 60 ല്‍ ഹരിച്ച് തിയ്യതിയില്‍ ചേര്‍ത്ത് 30 ല്‍ ഹരിച്ച് രാശിയില്‍ കൂട്ടി രാശി 12 ല്‍ നിന്ന് കളഞ്ഞാല്‍ ശിഷ്ടം വരുന്നത് രവിമദ്ധ്യാന്തരസ്ഫുടം.
മദ്ധ്യലഗ്നം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
മദ്ധ്യലഗ്നം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.