രക്തശ്യാമോƒതിശൂരോ രിപുബലമഥനഃ
കംബുകണ്ഠഃ പ്രധാനഃ
ക്രൂരോ ഭക്തോ നരാണാം ദ്വിജഗുരുവിനതഃ
ക്ഷാമജാനൂരുജംഘഃ
ദീർഘാസ്യസ്സ്വച്ഛകാന്തിർബ്ബഹുരുചിരബല-
സ്സാഹസാദാപ്തകാര്യ-
ശ്ചാരുഭൂ നീലകേശശ്രവണരണരതോ
മന്ത്രവിച്ചോരനാഥഃ
സാരം :-
രുചകയോഗത്തിൽ ജനിക്കുന്നവാൻ ചുവപ്പും കറുപ്പും കൂടിയ നിറം, ഏറ്റവും ശൌര്യം, ശത്രുസൈന്യത്തിനെ ജയിക്കുവാനുള്ള സാമർത്ഥ്യം, ശംഖുപോലെ ത്രിരേഖാങ്കിതമായ കഴുത്ത്, പൂജ്യത്വം, ക്രൗര്യം, ജനങ്ങളിലും ബ്രാഹ്മണരിലും ഗുരുജനങ്ങളിലും ഭക്തി, തുടയും കാൽമുട്ടും കണങ്കാലും ചടച്ചിരിക്കുക, നീണ്ടതായ മുഖം, നിർമ്മലമായ ശരീരശോഭ, അധികമായ സൗഭാഗ്യം, ബലം, ശോഭനമായ പുരികം, കറുത്ത തലമുടി, പ്രസിദ്ധി, യുദ്ധോത്സാഹം, സാഹസകർമ്മംകൊണ്ടുള്ള കാര്യസിദ്ധി, മന്ത്രജ്ഞാനം, ചോരസംഘങ്ങളുടെ നേതൃത്വം എന്നീ ഫലാനുഭവങ്ങളോടുകൂടിയവനായിരിക്കും. രുചക യോഗങ്ങൾക്ക് സാരാവല്യാദി ശാസ്ത്രങ്ങളിൽ വിസ്തരമായ ഫലങ്ങൾ പറയപ്പെട്ടിട്ടുണ്ട്.
***************************
ചൊവ്വ (കുജൻ) സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ ചൊവ്വ നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ രുചകയോഗം ഭവിക്കുന്നു.