ദ്വിമാസമുത്തരാദോഷഃ പുഷ്യസ്യൈവ ത്രിമാസകം
പൂർവാഷാഢേƒഷ്ടമാസം ചല ത്വാഷ്ടേ ഷണ്മാസമേവ ച
നവമേ മാസി സാർപ്പർക്ഷേ മൂലജസ്യാഷ്ടവത്സരം
ഐന്ദ്രേ പഞ്ചദശാഹം ച മഘായാശ്ചാഷ്ടവത്സരം.
കേപിദേകാബ്ദമിന്ദ്രർക്ഷേ സാർപ്പേ വർഷദ്വയം ജഗുഃ
ഹന്തി ഹസ്തർജാതസ്തു പിതരം ദ്വാദശാബ്ദകേ.
സാരം :-
ഉത്രം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ രണ്ടു മാസത്തിനകം സംഭവിക്കും.
പൂയ്യം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ മൂന്നു മാസത്തിനകം സംഭവിക്കും.
പൂരാടം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ എട്ടു മാസത്തിനകം സംഭവിക്കും.
ചിത്തിര നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ ആറ് മാസത്തിനകം സംഭവിക്കും.
ആയില്യം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ ഒമ്പത് മാസത്തിനകം സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ എട്ട് വർഷത്തിനകം സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ പതിനഞ്ചു ദിവസത്തിനകം സംഭവിക്കും.
മകം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ എട്ട് വർഷത്തിനകം സംഭവിക്കും.
ചില ആചാര്യന്മാരുടെ അഭിപ്രായത്തിൽ തൃക്കേട്ട നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ ഒരു വർഷത്തിനകം സംഭവിക്കും.
ആയില്യം നക്ഷത്രത്തിന്റെ ദോഷം ജനനം മുതൽ രണ്ടു വർഷത്തിനകം സംഭവിക്കും.
അത്തം നക്ഷത്രത്തിന്റെ പാദദോഷത്തിൽ ജനിച്ചാൽ ജനനം മുതൽ പന്ത്രണ്ടു വർഷത്തിനകം പിതാവിന് ദോഷം (നാശം) സംഭവിക്കും. ദോഷലക്ഷണം പൂർത്തിയായിട്ടുണ്ടെങ്കിൽ ഈ പറഞ്ഞകാലം ശരിയായിരിക്കും. അല്ലാത്തപക്ഷം ജനിച്ച ശിശുവിന് (ബാലന്) പന്ത്രണ്ടോ പതിനാറോ വയസ്സിനകവും സംഭവിക്കാവുന്നതാണ്. ഇങ്ങനെയാണ് നക്ഷത്രദോഷ ലക്ഷണത്തെ നിർണ്ണയിച്ചിരിക്കുന്നത്.
നക്ഷത്രങ്ങളെപ്പോലെതന്നെ തിഥികൾക്കും യോഗങ്ങൾക്കും ഗണ്ഡാന്തമുണ്ട്. അത് അപ്രസിദ്ധമാകയാൽ ഇവിടെ പറയുന്നില്ല.
ദോഷമുള്ള നക്ഷത്രങ്ങളിൽ ശിശു ജനിച്ചാൽ തദ്ദോഷപരിഹാരമായി വിധിച്ചിട്ടുള്ള ശാന്തികർമ്മം അവശ്യം ചെയ്യേണ്ടതാകുന്നു.