ക്ഷേത്ര ചോദ്യങ്ങൾ - 10

186. ക്ഷേത്രധ്വജത്തിലെ (കൊടിമരത്തിലെ) പ്രധാനപ്പെട്ട ഘടകങ്ങൾ ഏതെല്ലാം?
         അഷ്ടദിക്ക്പാലകന്മാർ, വാഹനം, കൊടിക്കൂറ

187. ധ്വജത്തിലെ വാഹനം എന്തിനെ പ്രതിനിധീകരിക്കുന്നു?
         പുരുഷപ്രതീകത്തെ

188. കൊടിക്കൂറ എന്തിനെ പ്രതിനിധീകരിക്കുന്നു?
         പ്രകൃതിശക്തിയെ

189. കൊടിമരം മനുഷ്യ ശരീരത്തിന്റെ ഏത് ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്?
         നട്ടെല്ല്

190. കൊടിമരത്തിന്റെ സ്ഥാനം ക്ഷേത്രത്തിൽ എവിടെയാണ്?
         ബലിക്കൽപ്പുരക്കും ആനക്കൊട്ടിലുനുമിടയ്ക്ക്

191. കൊടിമരത്തിന് ഉപയോഗിക്കുന്ന ശിലയേത്?
        നപുംസക ശില

192. കൊടിമരത്തിന്റെ അടിഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
        ബ്രഹ്മഭാഗം

193. കൊടിമരത്തിന്റെ മദ്ധ്യഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
         ശിവഭാഗം

194. കൊടിമരത്തിന്റെ മുകൾ ഭാഗം ഏത് ഭാഗത്തെ കുറിക്കുന്നു?
        വിഷ്ണുഭാഗം

195. കൊടിമരത്തിന്റെ അടിഭാഗം ഷഡ്ചക്രങ്ങളിൽ ഏതിനെ സങ്കൽപ്പിക്കുന്നു?
         മൂലാധാരം

196. കൊടിമരത്തിന്റെ മുകൾഭാഗം ഷഡ്ചക്രങ്ങളിൽ ഏതിനെ സങ്കൽപ്പിക്കുന്നു?
         സഹസ്രാരം

197. ധ്വജത്തിന് (കൊടിമരത്തിന്) മുകളിൽ പ്രതിഷ്ഠിക്കുന്നത് എന്ത്?
         ദേവവാഹനം

198. ധ്വജസ്തംഭത്തിന് ഉത്തമമായ വൃക്ഷം ഏത്?
         തേക്ക്

199. ശിവന്റെ ധ്വജ വാഹനം ഏത്?
         നന്തി

200. അയ്യപ്പന്റെ ധ്വജ വാഹനം ഏത്?
         കുതിര

201. ദേവിയുടെ ധ്വജ വാഹനം ഏത്?
         സിംഹം

202. വിഷ്ണുവിന്റെ ധ്വജ വാഹനം ഏത്?
         ഗരുഡൻ

203. സുബ്രഹ്മണ്യന്റെ ധ്വജ വാഹനം ഏത്?
         കോഴി

204. മഴക്കുവേണ്ടി ഇന്ദ്രനെ സ്മരിച്ചു നാട്ടുന്ന കൊടിമരത്തിന്റെ പേരെന്ത്?
         ഇന്ദ്രധ്വജം

205. ഇന്ദ്രധ്വജ പ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തം ഏത്?
         ഭാദ്രമാസത്തിലെ ശുക്ള ദ്വാദശി ദിവസം

206. ധ്വജത്തിന് താഴെ പ്രതിഷ്ഠിക്കുന്നത് എന്ത്?
         അഷ്ടദിക്ക്പാലകന്മാർ

207. ക്ഷേത്രഗോപുരത്തിന് മുകളിൽ ഉയർത്തുന്ന ഹിന്ദുവിന്റെ ധ്വജത്തിന്റെ നിറമെന്ത്?
         കാവി

208. ധ്വജത്തിന്റെ അളവ് നിശ്ചയിക്കുന്നത് ഏതിനെ അടിസ്ഥാനപ്പെടുത്തിയാണ്?
         ശ്രീകോവിലിന്റെ ഗർഭഗൃഹത്തിന്റെ വാതിൽ കണക്കിന് അനുപാതമായി

209. കൊടിമരമില്ലാത്ത ക്ഷേത്രം നിർമ്മിക്കരുതെന്ന് പറയുവാൻ കാരണമെന്ത്?
        കൊടിമരമില്ലാത്ത ക്ഷേത്രത്തിൽ അസുരന്മാർ വസിക്കുവാൻ ആഗ്രഹിക്കുന്നതുമൂലം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.