നിഹന്തി പിതൃമാതുലൗ സ്വമപി മാതരം ഹസ്തജ-
സ്സാമാതൃപിതൃമാതുലാനപി ച പുഷ്യജാതഃ ക്രമാൽ
ജലോഡുജനിതോംബികാം ജനകമാതുലൗ സ്വം തഥാം
ക്ഷണാദുഡുപദാം പദേഷ്വപി ച കേചിദാചക്ഷതേ.
സാരം :-
അത്തം നക്ഷത്രത്തിന്റെ ഒന്നാങ്കാലിൽ (ആദ്യ പാദത്തിൽ) ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.
അത്തം നക്ഷത്രത്തിന്റെ രണ്ടാംകാലിൽ (രണ്ടാം പാദത്തിൽ) ജനിച്ചാൽ മാതുലന് (അമ്മാവന്) ദോഷം (നാശം) സംഭവിക്കുന്നതാണ്.
അത്തം നക്ഷത്രത്തിന്റെ മൂന്നാംകാലിൽ (മൂന്നാം പാദത്തിൽ) ജനിച്ചാൽ തനിക്കു തന്നെ നാശം (ദോഷം) സംഭവിക്കുന്നതാണ്.
അത്തം നക്ഷത്രത്തിന്റെ നാലാംകാലിൽ (നാലാം പാദത്തിൽ) ജനിച്ചാൽ മാതാവിന് നാശം (ദോഷം) സംഭവിക്കുന്നതാണ്.
പൂയ്യം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ തനിക്കു തന്നെ നാശം സംഭവിക്കുന്നതാണ്.
പൂയ്യം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ ജനിച്ചാൽ മാതാവിന് ദോഷം സംഭവിക്കുന്നതാണ്.
പൂയ്യം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.
പൂയ്യം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ ജനിച്ചാൽ മാതുലന് (അമ്മാവന്) ദോഷം (നാശം) സംഭവിക്കുന്നതാണ്.
പൂരാടം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.
പൂരാടം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.
പൂരാടം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ ജനിച്ചാൽ മാതുലന് (അമ്മാവന്) ദോഷം (നാശം) സംഭവിക്കുന്നതാണ്.
പൂരാടം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ ജനിച്ചാൽ തനിക്കു തന്നെ ദോഷം (നാശം) സംഭവിക്കുന്നതാണ്.
ഇവിടെ കാലിൽ കാലു വന്നാൽ ഉടനെ നാശഫലം ഉണ്ടാകുമെന്ന് ചില ആചാര്യന്മാർ പറയുന്നു. അതിന്റെ സമ്പ്രദായത്തെക്കൂടെ താഴെ വിവരിക്കാം.
ഒരു നക്ഷത്രപാദത്തിന് 15 നാഴികയാണല്ലോ ഉള്ളത്. ആ 15 നാഴികയെ നാലായി ഭാഗിച്ചാൽ മൂന്നേമുക്കാൽ നാഴികവീതം നാലംശങ്ങൾ കിട്ടുന്നതാണ്. മേൽപ്പറയപ്പെട്ട നക്ഷത്രങ്ങളുടെ എത്രാമത്തെ നക്ഷത്ര പാദത്തിലാണോ ജനനം, ആ നക്ഷത്ര പാദത്തെ നാലായി ഭാഗിച്ചാൽ അത്രാമത്തെ നക്ഷത്ര പാദചതുർഭാഗം കൂടി യോജിച്ചു വന്നാൽ നക്ഷത്ര പാദദോഷത്തിനു പ്രാബല്യമുണ്ടെന്നു സാരം.
ഇവിടെ വേറെയും പക്ഷങ്ങളുണ്ട്. അതിനെയും വിവരിക്കാം. പൂയ്യം നക്ഷത്രവും പ്രതിപദം തിഥിയും കർക്കിടക ലഗ്നവും ബുധനാഴ്ചയും ഒത്തുവരികയും ചെയ്‌താൽ പൂയ്യം നക്ഷത്ര പാദ ദോഷം സംഭവിക്കുന്നതാണ്.
അത്തം നക്ഷത്രവും സപ്തമിതിഥിയും കന്നി ലഗ്നവും ചൊവ്വാഴ്ചയും ചേർന്നുവരികയും ചെയ്താൽ അത്തം നക്ഷത്ര പാദദോഷം സംഭവിക്കുന്നതാണ്.
പൂരാടം നക്ഷത്രവും ചതുർഥി, നവമി, ചതുർദശി ഇവയിലേതെങ്കിലും ഒരു തിഥിയും ധനു ലഗ്നവും ശനിയാഴ്ചയുംകൂടി ഒരുമിച്ചു വരികയും ചെയ്‌താൽ പൂരാടം നക്ഷത്ര പാദദോഷം സംഭവിക്കുന്നതാണ്.
*************************
ഒരു നക്ഷത്രം 60 നാഴികയാണ്
ഒരു നക്ഷത്രത്തെ 4 പാദങ്ങളായി വിഭജിച്ചിരിക്കുന്നു.
ഒരു നക്ഷത്രപാദം എന്ന് പറയുന്നത് 15 നാഴികയാണ്.
ഒരു നക്ഷത്രം = 4 x 15 നാഴിക = 60 നാഴിക
15 നാഴിക + 15 നാഴിക + 15 നാഴിക + 15 നാഴിക = 60 നാഴിക