നസ്ഥൂലൗഷ്ഠോ ന വിഷമവപുർന്നാസ്ഥിസക്താംഗസന്ധിർ-
മ്മദ്ധ്യേ ക്ഷാമശ്ശശധരുചിർ ഹസ്തിനാസസ്സുഗന്ധഃ
സന്ദീപ്‌താംഗസ്സമസിതരദോ ജാനുദേശാപ്തപാണിർ-
ർമ്മാളവ്യോƒയം വിലസതി നൃപസ്സപ്തതീർവ്വത്സരാണാം.
സാരം :-
മാളവ്യയോഗത്തിൽ ജനിക്കുന്നവൻ ചെറുതായ ചുണ്ട്, നല്ല ഭംഗിയുള്ള ശരീരം, മുഴച്ചിരിക്കാത്ത ശരീരത്തിലെ അംഗസന്ധികൾ, മെലിഞ്ഞിരിക്കുന്ന ശരീരത്തിലെ മദ്ധ്യപ്രദേശം, ചന്ദ്രനെപ്പോലെയുള്ളതും സൗരഭ്യമുള്ളതുമായ ശരീരപ്രകാശം, ആനയുടെ മൂക്കുപോലെ നീണ്ടിരിക്കുന്ന മൂക്ക്, സൗന്ദര്യമുള്ള അവയവങ്ങൾ, നിരപ്പും ഭംഗിയും വെണ്മയും ഉള്ള പല്ലുകൾ, കാൽമുട്ട് വരെ നീണ്ട കൈകൾ, എന്നീ ലക്ഷണങ്ങളുള്ളവനായും 70 വയസ്സുവരെ ജീവിച്ചിരിക്കുന്നവനായും ഭവിക്കും.
*********************
ശുക്രൻ സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ ശുക്രൻ നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ മാളവ്യയോഗം ഭവിക്കുന്നു.