ജ്യേഷ്ഠാഭ്രാതാരമംബികാം ച പിതരം
ഭർത്തുഃ കനിഷ്ഠം ക്രമാൽ
ജ്യേഷ്ഠാഹ്യാസുർശൂർപ്പജാശ്ച വനിതാ
ഘ്നന്തീതി തൽജ്ഞാ ജഗുഃ
ചിത്രാർദ്രാഫണി ദേവരാൾശതഭിഷങ്
മൂലാഗ്നിതിഷ്യോത്ഭവാ
വന്ധ്യാ വാ വിധവാഥവാ മൃതസുതോ
തൃക്താ പ്രിയേണാപി വാ.
സാരം :-
സ്ത്രീജാതകവശാൽ നക്ഷത്രദോഷങ്ങൾ പറയേണ്ടതാകുന്നു.
തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഭർത്താവിന്റെ ജ്യേഷ്ഠനു നാശഫലത്തെ ചെയ്യും.
ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഭർത്താവിന്റെ മാതാവിന് നാശഫലത്തെ ചെയ്യും.
മൂലം നക്ഷത്രത്തിൽ ജനിച്ചാൽ സ്ത്രീ ഭർത്താവിന്റെ പിതാവിന് നാശഫലത്തെ ചെയ്യും.
വിശാഖം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഭർത്താവിന്റെ അനുജന് നാശഫലത്തെ ചെയ്യും.
ചിത്തിര, തിരുവാതിര, ആയില്യം, തൃക്കേട്ട, ചതയം, മൂലം, കാർത്തിക, പൂയം എന്നീ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീ പ്രസവിക്കാത്തവളായിട്ടോ വിധവയായിട്ടോ, മൃതപുത്രയായിട്ടോ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്നവളായിട്ടോ ഭവിക്കുകയും ചെയ്യും.