രക്തസ്യോന്നതനാസികസ്സുചരണോ
ഹംസഃ പ്രസന്നേന്ദ്രിയോ
ഗൌരഃ പീനകപോലരക്തനയനോ
ഹംസസ്വരഃ ശ്ളേഷ്മളഃ
ശംഖാബ്ജാങ്കുശദാമമത്സ്യയുഗളീ
ഖട്വാംഗമാലാലസ-
ച്ചിഹ്നൈരങ്കിതപാണിപാന്മധുനിഭം
നേത്രം ച വൃത്തം ശിരഃ
സാരം :-
ഹംസയോഗത്തിൽ ജനിക്കുന്നവൻ രക്തവർണ്ണമായ മുഖം, ഉയർന്ന മൂക്ക്, ഭംഗിയുള്ള പാദം, പഞ്ചേന്ദ്രിയങ്ങൾക്ക് പ്രസന്നത, ഗൗരവർണ്ണം, തടിച്ച കവിൾത്തടം, രക്തവർണ്ണമുള്ള കണ്ണുകൾ, അരയന്നത്തിന്റെ ശബ്ദംപോലെയുള്ള ശബ്ദം, കഫപ്രകൃതി എന്നീ ലക്ഷണങ്ങളുള്ളവനായും ശംഖ്, താമര, തോട്ടി, കയർ, ഇരട്ടമത്സ്യം, ഖട്വംഗം, മാല എന്നീ രേഖകളെക്കൊണ്ട് അടയാളപ്പെട്ട പാണിപാദങ്ങളോടുകൂടിയവനായും പിംഗലവർണ്ണമായ കണ്ണും വൃത്തമായ തലയും ഉള്ളവനായും ഭവിക്കും.
*********************
വ്യാഴം സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ വ്യാഴം നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ ഹംസയോഗം ഭവിക്കുന്നു.