356. ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ഏത്?
ഉത്തരായനം357. ക്ഷേത്രത്തിൽ കന്നിമൂലയിൽ പ്രതിഷ്ഠിക്കുന്ന ഉപദേവൻ ഏത്?
ഗണപതി
358. നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാട് ഏത് ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗണപതി359. കറുകഹോമം ഏത് ദേവനെ ബന്ധപ്പെടുത്തി ചെയ്യുന്ന വഴിപാടാണ്?
ശിവൻ
360. പിൻവിളക്ക് ഏത് ദേവതയുമായി ബന്ധപ്പെട്ടതാണ്?
പാർവ്വതി
361. ഔഷധീശ്വരൻ എന്ന് പറയപ്പെടുന്ന ദേവൻ ഏത്?
ധന്വന്തരി
362. ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം എന്താണ്?
ചോരശാന്തി
363. ക്ഷേത്രത്തിലെ കിണർ അശുദ്ധമായാൽ ചെയ്യപ്പെടേണ്ട പരിഹാരം എന്താണ്?
കൂപശാന്തി
364. ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം എന്താണ്?
ശ്വശാന്തി
365. ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായാൽ ചെയ്യേണ്ട പരിഹാരം എന്താണ്?
ദഹന പ്രായശ്ചിത്തം
366. തിരുമുറ്റത്ത് രക്തം വീണാൽ ചെയ്യേണ്ട പരിഹാരം എന്താണ്?
രക്തപതനശാന്തി
367. ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭക്തൻ ചെയ്യേണ്ട ആദ്യ കർത്തവ്യം എന്ത്?
ദേവപാദമായ ഗോപുരത്തെ വന്ദിക്കുക
368. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്ന 3 പൂജകൾ ഏതെല്ലാം?
ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ369. ക്ഷേത്ര ഭക്തൻ പാലിക്കണ്ട പഞ്ചശുദ്ധികൾ ഏതെല്ലാം?
വസ്ത്രശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, സംഭാഷണശുദ്ധി
370. ക്ഷേത്രത്തിൽ ചെരിപ്പ് ഊരണമെന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശം എന്ത്?
ആരോഗ്യത്തിന് ഉത്തമമായ ഭൗമ കാന്തിക പ്രസരണം ശരീരത്തിലേയ്ക്ക് സംക്രമിപ്പിക്കുവാനും, ക്ഷേത്രാങ്കണത്തിലെ ശുദ്ധമായ മണ്ണിന്റെ ഔഷധഗുണം കൈകൊള്ളുവാനും.