ക്ഷേത്ര ചോദ്യങ്ങൾ - 14

258. ശബരിമലയിലെ പ്രധാന പ്രസാദം ഏത്?
        നെയ്യ്

259. മൂകാംബികയിലെ പ്രധാന പ്രസാദം ഏത്?
        കഷായതീർത്ഥം

260. പഴനിയിലെ പ്രധാന പ്രസാദം ഏത്?
        പഞ്ചാമൃതം

261. തിരുപ്പതിയിലെ പ്രധാന പ്രസാദം ഏത്?
         ലഡു

262. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
         ഉണ്ണിയപ്പം

263. ചിദംബരത്തിലെ പ്രധാന പ്രസാദം ഏത്?
         കുറുക്ക്

264. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
         പാൽപ്പായസം

265. പിള്ളയാർപെട്ടി ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം ഏത്?
        കൊഴുക്കട്ട

266. പറശ്ശനിക്കടവിലെ പ്രധാന പ്രസാദം ഏത്?
         പയറും, പപ്പടവും.

267. നാല്പാമരങ്ങൾ ഏതെല്ലാം?
         അത്തി, ഇത്തി, അരയാൽ, പേരാൽ

268. അഷ്ടഗന്ധം ഏതെല്ലാം?
         അകിൽ, ചന്ദനം, കുങ്കുമം, മാഞ്ചി, ഗുൽഗുലു, കോട്ടം, ഇരുവേലി, രാമച്ചം

269. അഷ്ടദ്രവ്യങ്ങൾ ഏതെല്ലാം?
         അരയാൽ, അകിൽ, പ്ളാവ്‌, പേരാൽ, ചമത, എള്ള്, പായസം, നെയ്യ്

270. അഷ്ടമംഗലം ഏതെല്ലാം?
         ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണ്ണം, നെല്ല്, ആദിത്യൻ, രാജാവ്, ജലം

271. അഷ്ടമംഗല്യം ഏതെല്ലാം?
         കുരവ, ദർപ്പണം, ദീപം, കലശം, വസ്ത്രം, അക്ഷതം, അംഗന, സ്വർണ്ണം

272. തൃമധുരത്തിൽ അടങ്ങിയിരിക്കുന്നതെന്തെല്ലാം?
         തേൻ, കദളി, കൽക്കണ്ടം

273. പഞ്ചാമൃതത്തിൽ അടങ്ങിയിരിക്കുന്നതെന്തെല്ലാം?
         പാൽ, തൈര്, നെയ്യ്, പഞ്ചസാര, തേൻ

274. നവധാന്യങ്ങൾ ഏതെല്ലാം?
         നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര

275. ദശപുഷ്പങ്ങൾ ഏതെല്ലാം?
        കറുക, ചെറുള, കൃഷ്ണക്രാന്തി, പൂവ്വാകുറുന്തല, മോൽച്ചെവി, മുക്കുറ്റി, കഞ്ഞുണ്ണി, നിലപ്പന, ഉഴിഞ്ഞ, തിരുതാളി

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.