മൂലാഗ്രപാദേ പിതരം നിഹന്തി
ദ്വിതീയകേ മാതരമാശു ഹന്തി
തൃതീയകേ വിത്തവിനാശകസ്സ്യാൽ
ചതുർത്ഥപാദേ സമുപൈതി സൌഖ്യം.
സാരം :-
മൂലം നക്ഷത്രത്തിന്റെ ആദ്യ പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.
മൂലം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.
മൂലം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ ജനിച്ചാൽ പല പ്രകാരേണ ധനത്തിന് ഹാനി ഉണ്ടാകും
മൂലം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ ജനിച്ചാൽ സുഖിയായും ഭവിക്കും.
മൂലം നക്ഷത്രത്തിന്റെ ഒന്നും രണ്ടും മൂന്നും പാദങ്ങൾ ദോഷങ്ങൾ ചെയ്യും.
********************
മൂലർക്ഷനിഖിലാ നാഡ്യസ്തിഥിസംഖ്യാവിഭാജിതാഃ
ആദൗ പിതാ പിതൃഭ്രാതാ തൃതീയേ ഭഗിനീപതിഃ
പിതാമഹശ്ചതുർത്ഥേ തു മാതാ നശ്യതി പഞ്ചമേ
ഷഷ്ഠേ താത്മാതൃഭഗിനീ സപ്തമേ മാതുലസ്തഥാ.
അഷ്ടമാംശേ പിതൃവ്യസ്തീ നിഖിലം നവമാംശകേ
ദശമേ പിശുസംഘാതോ ഭൃത്യസ്ത്വേകാദശാംശകേ.
ആത്മാ ജ്യേഷ്ഠോ ഭഗീന്യന്തേ തഥാ മാതാമഹഃ ക്രമാൽ
നശ്യത്യർക്കദിനോപേതമൂലജഃ പിതരം ഹരേൽ
അറുപത് നാഴികയുള്ള മൂലം നക്ഷത്രത്തെ പതിനഞ്ചായി ഭാഗിക്കുക. അപ്പോൾ നാല് നാഴിക വീതം ലഭിക്കും
മൂലം നക്ഷത്രം = 60 നാഴിക
60 നാഴികയെ 15 കൊണ്ട് ഹരിച്ചാൽ = 4 നാഴിക ലഭിക്കും.
മൂലം നക്ഷത്രത്തെ 15 സമഭാഗമാക്കി വിഭജിക്കുമ്പോൾ ഓരോ ഭാഗത്തും 4 നാഴിക വീതം ലഭിക്കും.
മൂലം നക്ഷത്രത്തിന്റെ ഓരോ 4 നാഴികയിലും (ഓരോ ഭാഗത്തും) ശിശു ജനിച്ചാലുള്ള ഫലങ്ങളാണ് താഴെ പറയുന്നത്.
മൂലം നക്ഷത്രത്തിന്റെ ഒന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ രണ്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ പിതൃവ്യന് (പിതാവിന്റെ സഹോദരന്) ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ മൂന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ സഹോദരിയുടെ ഭർത്താവിന് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ നാലാമത്തെ ഭാഗത്തിൽ ജനിച്ചാൽ പിതാമഹന് (പിതാവിന്റെ പിതാവിന്) ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ അഞ്ചാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ ആറാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതൃഷ്വസാവിന് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ ഏഴാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതുലന് (അമ്മാവന്) ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ എട്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ പിതൃവ്യഭാര്യയ്ക്ക് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ ഒൻപതാമത്തെ ഭാഗത്തിൽ ജനിച്ചാൽ എല്ലാവർക്കും ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ പത്താമത്തെ ഭാഗത്തിൽ ജനിച്ചാൽ പശ്വാദികൾക്ക് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ പതിനൊന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ ഭ്രുത്യനു ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ പന്ത്രണ്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ ജാതനായ ബാലന് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ പതിമൂന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ സഹോദരന്മാർക്ക് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ പതിനാലാമത്തെ ഭാഗത്തിൽ ജനിച്ചാൽ സഹോദരിമാർക്ക് ദോഷം (നാശം) സംഭവിക്കും.
മൂലം നക്ഷത്രത്തിന്റെ പതിനഞ്ചാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാമഹന് (മാതാവിന്റെ പിതാവിന്) ദോഷം (നാശം) സംഭവിക്കും.
ഞായറാഴ്ചയും മൂലം നക്ഷത്രവും കൂടിയ ദിവസം ജനിച്ചാൽ പിതാവിന് ദോഷം സംഭവിക്കുന്നു. ഈ ദിവസം മൂലം നക്ഷത്രത്തിന്റെ നക്ഷത്ര പാദദോഷം പ്രബലമായി നിരൂപിക്കുകയും വേണ്ട.