371. ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ 4 ശിവക്ഷേത്രങ്ങൾ ഏതെല്ലാം?
കാശി, കാളഹസ്തി, ചിദംബരം, ഹാലാസ്യം372. ദാനം നൽകാൻ ശ്രേഷ്ഠമായ ദിനങ്ങൾ ഏതെല്ലാം?
ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, ഉത്തരായനം, സംക്രാന്തി എന്നീ ദിവസങ്ങളിൽ ദാനം നൽകാൻ ഉത്തമമാണ്.
373. ദക്ഷിണ കൊടുക്കുവാൻ സാധാരണയായി ഉപയോഗിക്കുന്നത് എന്താണ്?
വെറ്റില
374. ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലതുമ്പ് ആരുടെ നേരെയായിരിക്കണം?
കൊടുക്കേണ്ട ആളിന് നേരെ375. പ്രധാനപ്പെട്ട മൂന്ന് കലശ വിധികൾ ഏവ?
ദ്രവ്യകലശം, അഷ്ടബന്ധകലശം, നവീകരണകലശം
376. ഷഡ്കാല പൂജകൾ ഏതെല്ലാം?
പ്രത്യുഷം, പ്രഭാതം, മദ്ധ്യാഹ്നം, അപരാഹ്നം, സായം, നിശി
377. പൂജ ചെയ്യുമ്പോൾ ഇരിക്കാൻ ഉപയോഗിക്കുന്ന പലകയുടെ പേര് എന്ത്?
ആവണപലക
378. ആവണപലകയിൽ ഏത് യോഗാസനത്തിലിരുന്നാണ് പൂജ ചെയ്യേണ്ടത്?
പത്മാസനം, സ്വസ്തികാസനം379. മൂന്ന് തരത്തിലുള്ള വ്രതങ്ങൾ ഏതെല്ലാം?
നിത്യം, നൈമിത്തികം, കാമ്യം
380. പുണ്യ സഞ്ചയത്തിനായി അനുഷ്ഠിക്കുന്ന വ്രതം ഏത്?
നിത്യം
381. നിത്യവ്രതത്തിന് അനുഷ്ഠിക്കുന്ന വ്രതമേത്?
ഏകാദശി വ്രതം
382. പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
നൈമിത്തികം383. നൈമിത്തികം വ്രതത്തിന് അനുഷ്ഠിക്കുന്ന ഒരു വ്രതം ഏത്?
ചന്ദ്രായണാദിവ്രതം
384. ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
കാമ്യ വ്രതങ്ങൾ