ദേവീനിഷേവാ ഗണനാഥഹോമ-
ഭാഗ്യൈകമത്യപ്രദസൂക്തജാപാഃ
ആപന്നിവൃത്യൈ ധനധാന്യവൃദ്ധ്യൈ
ഗവ്യാഭിഷേകാദികമത്ര ശുദ്ധ്യൈ.
സാരം :-
ആപത്ത് ഒഴിവാകുന്നതിനും ധനധാന്യാഭിവൃദ്ധിയ്ക്കും ഭഗവത്സേവയും, ഗണപതിഹോമവും, ഭാഗ്യസൂക്തജപവും, ഐകമത്യസൂക്തജപവും ക്ഷേത്രത്തിൽവെച്ച് നടത്തുന്നത് ഉത്തമമാണ്.
ശുദ്ധിയ്ക്കായി പഞ്ചഗവ്യം അഭിഷേകവും വിധിയ്ക്കണം. ദ്രവ്യനാശലക്ഷണമുണ്ടായാൽ ഭഗവതിസേവയും, അശുദ്ധിലക്ഷണമുണ്ടായാൽ പഞ്ചഗവ്യാദി അഭിഷേകം മുതലായതും ക്ഷേത്രത്തിൽ വെച്ച് ചെയ്യേണ്ടതാണ്.