ക്ഷേത്ര ചോദ്യങ്ങൾ - 15

276. നടരാജ രൂപം ഏത് രാജവംശത്തിന്റെ സംഭാവനയാണ്?
         ചോളരാജവംശം

277. തഞ്ചാവൂരിലെ ശിവക്ഷേത്രം നിർമ്മിച്ച രാജാവ് ആരാണ്?
         രാജരാജചോളൻ

278. ഖജുരാഹോ ക്ഷേത്രത്തിലെ ശില്പങ്ങൾ നിർമ്മിച്ച രാജവംശം ഏത്?
         ചന്ദേലാ രാജവംശം

279. ബദാമി ഗുഹാ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
        കർണ്ണാടക

280. ക്ഷേത്ര കൊത്തുവേലകളുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
         ഐഹോളെ

281. ഏറ്റവും പുരാതനമായ ബുദ്ധന്റെ ഗുഹാക്ഷേത്രം ഏത്?
         കർളി ഗുഹാക്ഷേത്രം

282. ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം എത്ര സാളഗ്രാമങ്ങൾകൊണ്ട് തീർത്തതാണ്?
         പന്ത്രണ്ടായിരം (12000)

283. ശിവപ്രതിഷ്ഠയ്ക്ക് മുന്നിൽ നന്തിപ്രതിഷ്ഠയില്ലാത്ത ഏക ക്ഷേത്രം ഏത്?
         പഞ്ചവടിയിലെ കപാലേശ്വര ക്ഷേത്രം (ഗോദാവരി തീരം)

284. ആയിരം കാൽമണ്ഡപമുള്ള പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങൾ ഏതെല്ലാം?
         മധുര മീനാക്ഷി ക്ഷേത്രം, ശ്രീരംഗം മഹാവിഷ്ണുക്ഷേത്രം

285. പാമ്പും, തവളയും കാണാത്ത ക്ഷേത്ര തീർത്ഥകുളം ഏത്?
         കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ)

286. ശ്രീരംഗത്തെ മഹാവിഷ്ണുക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്?
        പാണ്ഡ്യവംശം

287. കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങൾ ഏതെല്ലാം?
         കൊടുങ്ങല്ലൂർ, മാടായിക്കാവ്, പനയന്നാർക്കാവ്

288. തിടപ്പിള്ളിക്ക് അശുദ്ധിയില്ലാത്ത ക്ഷേത്രം ഏത്?
         ഗുരുവായൂർ ക്ഷേത്രം

289. കോണാർക്ക് ക്ഷേത്രം നിർമ്മിച്ചത് ആരാണ്?
         ഗംഗാരാജവംശത്തിലെ ജഗന്നാഥൻ

290. കോണാർക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏതാണ്?
         സൂര്യദേവൻ

291. കോണാർക്ക് ക്ഷേത്രത്തിലെ ചക്രങ്ങളുടെ എണ്ണം എത്ര?
         ഇരുപത്തിനാല് (24)

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.