പിത്രാസുരാശ്വിചരണേ പ്രഥമേ പിതുശ്ച
പൌഷ്ണേന്ദ്രയോശ്ച ഫണിനശ്ച ചതുർത്ഥപാദേ
മാതുഃപിതുസ്സ്വവപുഷശ്ച കരോതി നാശം
ജാതോ യഥാ നിശി ദിനേപ്യഥ സന്ധ്യയോശ്ച.
സാരം :-
മകം, മൂലം, അശ്വതി എന്നീ നക്ഷത്രങ്ങളുടെ ആദ്യപാദത്തിൽ രാത്രിയിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും.
രേവതി, തൃക്കേട്ട, ആയില്യം എന്നീ നക്ഷത്രങ്ങളുടെ അന്ത്യപാദത്തിൽ പകൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും.
മേൽപ്പറഞ്ഞ ആറ് നക്ഷത്രങ്ങളുടെ ഗണ്ഡാന്തപാദങ്ങളിൽ സന്ധ്യാസമയം ജനിക്കുന്ന ശിശു (ബാലൻ) നാശത്തെ പ്രാപിക്കുകയും ചെയ്യും.