കന്യായാം മഹിഷാന്തകീം സനൃഹരിം
ചാപെ ച വേതാളകീം
മദ്ധ്യേ ധാമ്നി ച വീരഭദ്രമഭയം
ശ്രീഭദ്രകാളീം തഥാ.
മീനേഷ്ടാവസുഭൈരവീയുത ഗുരൂൻ
മത്സംപ്രദായോത്ഭവാൻ
യുഗ്മേ ദാരികവായുജെ ദിനകരം
നിത്യം നമാമ്യായുഷെ
സാരം :-
അക്ഷരാഭ്യാസകളരിയിങ്കൽ കന്നിമൂലയിൽ ഭഗവതിയേയും ധനുരാശിയിങ്കൽ നരസിംഹമൂർത്തിയേയും വേതാളത്തേയും ഗൃഹമദ്ധ്യത്തിങ്കൽ വീരഭദ്രനേയും ഭദ്രകാളിയേയും മീനം രാശിയിങ്കൽ അഷ്ടവസുക്കളേയും ഗുരുവിനേയും ഭൈരവിയേയും യുഗ്മസ്ഥാനത്തിങ്കൽ (മിഥുനം രാശി) ദാരികനേയും വായുകോണിൽ ദിനകരനേയും പ്രതിഷ്ഠിക്കണം.