581. മൃത്യുജ്ഞയ ഹോമത്തിന് ഏത് വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്?
പേരാലിന്റെ മൊട്ട്582. അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ ഏതെല്ലാം?
അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം
583. വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് എന്ത്?
വടക്ഷീരം (അരയാൽക്കറ)584. അരയാലിനോട് ബന്ധപ്പെട്ട പൂജയ്ക്ക് പറയുന്ന പേര് എന്ത്?
അശ്വത്ഥനാരായണ പൂജ
585. വധുവിന്റെ കഴുത്തിൽ അണിയുന്ന പ്രസിദ്ധമായ താലി ഏത്?
ആലിലത്താലി
586. ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറുമ്പോൾ മാവിലയോടുകൂടി കൂട്ടികെട്ടുന്ന ഇല ഏതാണ്?
ആലില587. കൂവളത്തിലെ ദളങ്ങളുടെ എണ്ണം എത്ര?
മൂന്ന് (3)
588. കൂവളത്തിലെ മൂന്ന് ഇലകൾ എന്തിനെ പ്രതിനിധീകരിക്കുന്നു?
ശിവന്റെ മൂന്ന് കണ്ണുകളെ പ്രതിനിധീകരിക്കുന്നു.
589. കൂവളത്തില കൊണ്ട് ഏത് ദേവനെയാണ് അർച്ചന ചെയ്യുന്നത്?
ശിവനെ
590. ദൈവസന്നിധിയിൽ ഇതളുകൾ അടർത്താതെ അർപ്പിക്കുന്നത് എന്ത്?
കൂവളത്തില591. വാമനപുരാണ പ്രകാരം കൂവളം ഉണ്ടായത് എവിടെ നിന്നാണ്?
പാൽക്കടലിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മീ ദേവിയുടെ കരത്തിൽ നിന്ന്
592. കൂവളത്തിന് പറയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ശ്രീവൃക്ഷം
593. കൂവളത്തിന്റെ ഇല ഏത് സ്വരൂപമെന്നാണ് സങ്കൽപം?
ശിവസ്വരൂപം
594. കൂവളത്തിന്റെ മുള്ളുകൾ ഏത് സ്വരൂപമെന്നാണ് സങ്കൽപം?
ശക്തി സ്വരൂപം
595. കൂവളത്തിന്റെ ശാഖകൾ ഏത് സ്വരൂപമെന്നാണ് സങ്കൽപം?
വേദങ്ങൾ
596. കൂവളത്തിന്റെ ഏത് ഭാഗമാണ് ഏകാദശ രുദ്രന്മാരായി സങ്കൽപ്പിക്കുന്നത്?
വേരുകൾ