സേനാനാഥോ നിഖിലനിരതോ ദന്തുരശ്ചാപി കിഞ്ചിൽ
ശ്വേതോ വാദീ വിതരണരതിശ്ചഞ്ചലഃ കോശനേത്രഃ
സ്ത്രീസംസക്തഃ പരഗൃഹധനോ മാതൃഭക്തസ്സുജംഘോ
മദ്ധ്യേ ക്ഷാമോ ബഹുവിധമതീ രന്ധ്രവേദീ പരേഷാം.
സാരം :-
ശശയോഗത്തിൽ ജനിക്കുന്നവൻ സേനാനായകനായും എല്ലാറ്റിലും താൽപര്യമുള്ളവനായും ഗമനവേഗവും വെളുത്തനിറവും ഉള്ളവനായും വിവാദശീലനായും ദാനം ചെയ്യുന്നവനായും അസ്ഥിരനായും ചെറിയ കണ്ണുകളോടുകൂടിയവനായും സ്ത്രീകളിൽ ആസക്തനായും അന്യന്മാരുടെ ഗൃഹവും ധനവും ലഭിയ്ക്കുന്നവനായും മാതൃഭക്തനായും നല്ല കണങ്കാലുകളും സ്വന്തം ശരീരത്തിലെ ചടച്ചിരിക്കുന്ന മദ്ധ്യപ്രദേശവും ഉള്ളവനായും പലരൂപത്തിൽ ബുദ്ധിഗതിയുള്ളവനായും അന്യന്മാരെ ഉപദ്രവിക്കുന്നതിനും മറ്റും ഉള്ള പഴുതുകളെ അറിയുന്നവനായും ഭവിക്കും.
*********************
ശനി സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ നിൽക്കുകയും അങ്ങനെ ശനി നിൽക്കുന്ന രാശികൾ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ ശശയോഗം ഭവിക്കുന്നു.