വിഭക്താ ദശഭിർജ്യേഷ്ഠാ നക്ഷത്രാഖിലനാഡികാഃ
ആദ്യംഗേ ജനനീമാതാ ദ്വിതീയേ ജനനീപിതാ.
തൃതീയേ ജനനീഭ്രാതാ യദി മാതാ ചതുർത്ഥകേ
പഞ്ചമേ ജാതതനയഃ ഷഷ്ഠേ ഗോത്രവിനാശകഃ
സപ്തമേചോഭയകുലം ചാഷ്ടമേ വംശനാശനം
നവമേ ശ്വശുരം ഹന്തി സർവ്വം ഹന്തി ദശാംശകേ.
സാരം :-
തൃക്കേട്ട നക്ഷത്രം = 60 നാഴിക
60 നാഴികയെ 10 കൊണ്ട് ഹരിക്കുക്ക = 6 നാഴിക
തൃക്കേട്ട നക്ഷത്രത്തെ 10 സമഭാഗമാക്കി വിഭജിക്കുമ്പോൾഓരോ ഭാഗത്തും 6 നാഴിക വീതം ലഭിക്കും
തൃക്കേട്ട നക്ഷത്രത്തിന്റെ ഓരോ 6 നാഴികയിലും (ഓരോ ഭാഗത്തും) ശിശു ജനിച്ചാലുള്ള ഫലങ്ങളാണ് താഴെ പറയുന്നത്.
അങ്ങനെ വിഭജിക്കുമ്പോൾ അതിൽ തൃക്കേട്ട നക്ഷത്രത്തിന്റെ ഒന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ രണ്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാവിന്റെ പിതാവിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ മൂന്നാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതൃഷ്വസാവിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ നാലാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ അഞ്ചാമത്തെ ഭാഗത്തിൽ ജനിച്ചാൽ കുട്ടിക്ക് (തനിക്കു തന്നെ) ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ ആറാമത്തെ ഭാഗത്തിൽ ജനിച്ചാൽ വംശത്തിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ ഏഴാമത്തെ ഭാഗത്തിൽ ജനിച്ചാൽ മാതാപിതാക്കന്മാരുടെ ഇരുവരുടെ വംശത്തിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ എട്ടാമത്തെ ഭാഗത്തിൽ ജനിച്ചാൽ തന്റെ വംശത്തിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ ഒമ്പതാമത്തെ ഭാഗത്തിൽ ജനിച്ചാൽ ഭാര്യയുടെ പിതാവിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിന്റെ പത്താമത്തെ ഭാഗമായ ഒടുവിലത്തെ ആറ് നാഴികയിൽ ജനിച്ചാൽ എല്ലാവിധത്തിലും നാശഫലം ഉണ്ടാകുകയും ചെയ്യും.
*********************************
ജ്യേഷ്ഠാദ്യപാദാൽ ക്രമശോ നിഹന്തി
ജ്യേഷ്ഠം കനിഷ്ഠം പിതരം സ്വയം ച
തത്രൈവ ജാതഃ കുജവാസരേ ച
ഹന്ത്യഗ്രജം ഭ്രാതരമേവ ശീഘ്രം.
തൃക്കേട്ട നക്ഷത്രത്തിൽ ഒന്നാം പാദത്തിൽ ജനിച്ചാൽ ജ്യേഷ്ഠന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിൽ രണ്ടാം പാദത്തിൽ ജനിച്ചാൽ അനുജന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിൽ മൂന്നാം പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കും.
തൃക്കേട്ട നക്ഷത്രത്തിൽ നാലാം പാദത്തിൽ ജനിച്ചാൽ തനിക്കു ദോഷം (നാശം) സംഭവിക്കും
ചൊവ്വാഴ്ചയും തൃക്കേട്ട നക്ഷത്രവും കൂടിയ ദിവസം ജനിച്ചാൽ തന്റെ ജ്യേഷ്ഠസഹോദരന് ഉടനെ നാശം സംഭവിയ്ക്കുകയും ചെയ്യും. ഈ ദിവസം തൃക്കേട്ട നക്ഷത്രത്തിന്റെ പാദദോഷത്തെ പ്രബലമായി നിരൂപിക്കുകയും വേണ്ട.