സൗമ്യദ്വാരസ്യ പശ്ചാദ് ധനദദിശി ഗുരൂൻ
ദക്ഷിണെ വിഘ്നരാജം
നൈരൃത്യാം ചണ്ഡികാഖ്യാം വരുണദിശി തഥാ
നാരസിംഹം ച തദ്വത്
വായവ്യാം ഭൈരവാഖ്യാം വടുകപദയുതാം
ചോത്തരേ ഭദ്രകാളീം
ഐശാന്യാം വാസ്തുനാഥം ത്വഭിമതമുദരെ
ദൈവതം തദ്ഖളൂര്യാം.
സാരം :-
കളരി പ്രതിഷ്ഠയിങ്കൽ വടക്ക് ദിക്കിൽ ഗുരുവിനേയും തെക്ക് ഭാഗത്ത് ഗണപതിയേയും നിരൃതികോണിൽ ചണ്ഡികാദേവിയേയും പടിഞ്ഞാറ് ഭാഗത്ത് നരസിംഹമൂർത്തിയേയും വായുകോണിൽ വടുകഭൈരവനേയും അതിനു വടക്ക് ഭാഗത്തായി ഭദ്രകാളിയേയും ഈശാനകോണിൽ വാസ്തുപുരുഷനേയും കളരിയ്ക്കകത്തായി ഇഷ്ടദേവതയേയും പ്രതിഷ്ഠിയ്ക്കണം.