ചന്ദ്രോദയ നിഷേധം


ചന്ദ്രോദയ നിഷേധം

  പുംസവനം, അന്നപ്രാശനം, നിഷ്ക്രാമണം, വിവാഹം ഇവയ്ക്കു നാലിനും മുഹൂര്‍ത്ത സമയത്ത് ചന്ദ്രോദയരാശി വര്‍ജിക്കപ്പെടേണ്ടതാണ്. പ്രായശ്ചിത്തം ചെയ്തും സ്വീകരിക്കാവുന്നതല്ല. കന്യാചൌളത്തിന് ചന്ദ്രോദയരാശി ശുഭമാണ്‌. പുരുഷചൌളത്തിനു അതിനിന്ദ്യമാണ്. ഇവിടെ മുഹൂര്‍ത്തലഗ്നാല്‍ 10 - 12 - 2 - 5 - 9 - 4 - 8 ഈ സ്ഥാനങ്ങളില്‍ പാപഗ്രഹങ്ങള്‍ക്കും 3 - 6 - 12 - 8 ഈ സ്ഥാനങ്ങളില്‍ ശുഭഗ്രഹങ്ങള്‍ക്കും ഉത്തരോത്തരം ദോഷം വിധിച്ചിട്ടുണ്ട്. ഇതിന്

ദശമെ ദ്വാദശെവിത്തെ ധീ ധര്‍മ്മ സുഖരന്ധ്രഭെ
ക്രമാല്‍ ദോഷാധികാഃ പാപാ സ്ത്രീഷഷ്ഠാഷ്ടമെശുഭാഃ

  ഈ നിയമം നിയമേന നിദാനമാകുന്നു. എല്ലാഗ്രഹങ്ങള്‍ക്കും ഇഷ്ടസ്ഥാനങ്ങളില്‍ കേന്ദ്രത്രികോണ രാശികളില്‍ ശുഭന്മാരും 6 - 3 - 11 സ്ഥാനങ്ങളില്‍ പാപന്മാരും നില്‍ക്കുന്നത് സര്‍വ്വാത്മനാശുഭമാണ്‌. പതിനൊന്ന് എല്ലാ ഗ്രഹങ്ങള്‍ക്കും ശുഭസ്ഥാനമാണ്.

സൗമ്യഃ കേന്ദ്രത്രികോണേഷുപാപാഃക്ഷത സഹോത്ഥഗഃ
ഏകാദശെ സ്ഥിതാസര്‍വ്വേ ശുഭദാശുഭകര്‍മ്മണി

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.