വരാനുള്ള സുഖദുഃഖങ്ങളുടെ പ്രതീകമായിട്ടാണ് ഭാരതീയര്‍ ശകുനത്തെ കണക്കാക്കിയിരുന്നത്. ആദികാലം മുതല്ക്കു തന്നെ ഒരു ശാസ്ത്രീയശാഖയായിട്ടാണ് ശകുനത്തെ ഭാരതം വീക്ഷിച്ചുപോന്നിരുന്നത്. അവയെ ദീപ്തങ്ങളെന്നും ശാന്തങ്ങളെന്നും രണ്ടായി വിഭജിച്ചിരുന്നു. ദീപ്തങ്ങള്‍ ശുഭഫലത്തെയും ശാന്തം അശുഭഫലത്തെയും പ്രദാനം ചെയ്യും. ആദ്യകാലത്ത് ശകുനത്തിന് അമിതപ്രാധാന്യം നല്‍കിയാണ് രാജാവ് പോലും കഴിഞ്ഞിരുന്നത്. യാത്രികന്റെ മുന്‍ഭാഗത്തു നിന്നും വരൂ എന്ന ശബ്ദം കേള്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ പിന്നില്‍ നിന്നായാല്‍ ശുഭമല്ല. വെളുത്ത പുഷ്പങ്ങള്‍ കാണുന്നതും, നിറകുടമേറ്റിയിരിക്കുന്നതും ശുഭശകുനമാണ്. മാംസം, മത്സ്യം, വൃദ്ധപുരുഷന്, ഏകപുരുഷന്‍, ദൂരത്തുനിന്നുള്ള ശബ്ദം, പശു, ആട്, കാളകള്‍, കുതിരകള്‍, ഗജങ്ങള്‍, കത്തുന്ന തീ, കറുക, പച്ചചാണകം, വേശ്യാസ്ത്രീ, സ്വര്‍ണ്ണം, വെള്ളി, രത്നം, കണ്ണാടി, തേന്‍, അക്ഷതം, കരച്ചിലൊന്നും കൂടാതെ കൊണ്ടുപോകുന്ന ശവം തുടങ്ങിയവ ശുഭശകുനങ്ങളുടെ പട്ടികയില്‍ പെടുന്നു.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label cow. Show all posts
Showing posts with label cow. Show all posts
ശകുനം എന്താണ്?
Labels:
chiyaram,
cow,
edakunni,
jyothisham,
king,
kolazhi,
kurukkanchery,
marathakara,
marattakara,
nettisshery,
ollur,
rajavu,
shakunam,
tirur,
viyyur
ഗോമാതാവ്
ഊര്‍ജ്ജസ്രോതസ്സായും അതിന്റെ പ്രതീകമായുമാണ് പശുവിനെ കരുതിപ്പോരുന്നത്. അതുകൊണ്ടാണ് തികച്ചും മാതാവിന്റെ സ്ഥാനം നല്കി, ഗോമാതാവ് എന്ന് പശുവിനെ വിളിക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചതും. ആദികാലം മുതല്‍ തന്നെ പശുവിനെ പവിത്ര മൃഗമായി കരുതിപ്പോരുന്നുണ്ട്. പശുവിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥമാണ്. പാലാഴി കടഞ്ഞപ്പോള്‍ ആഴത്തില്‍ നിന്നും ഉയര്‍ന്നുവന്ന കാമധേനുവിന്റെയും ശ്രീകൃഷ്ണന് തന്റെ മേനിയില്‍ നിന്നും സൃഷ്ടിച്ച കാമാധേനുവിന്റെയുമൊക്കെ വേറിട്ട കഥകളും പലര്‍ക്കും അറിയാം. സമസ്ത ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്പം. വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും നിരാകരിക്കാന്‍ ആരെങ്കിലും തയ്യാറായാലും പശു ഒരു ഊര്ജ്ജസ്രോതസസ് ആണ് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഗോദാനം മഹത്വമുള്ളതായി സങ്കല്‍പ്പിക്കുന്നതുകൊണ്ടാണ് ഗോവധം പോലും മഹാപാപമാണെന്ന് ഒരു ജനത കരുതിപ്പോരുന്നതും. പശുവില്‍ നിന്നും പാല് മാത്രമല്ല കാര്‍ഷിക വൃത്തിക്കാവശ്യമുള്ള ചാണകവും ലഭിക്കുന്നുണ്ട്. മാത്രമല്ല, പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താല്‍ ' പഞ്ചഗവ്യം ' ഉണ്ടാക്കാം. ഇതാകട്ടെ ശുദ്ധീകരണത്തിന് അവശ്യവസ്തുവായി കരുതിപ്പോരുന്നുണ്ട്. ആയ്യുര്‍വേദത്തിലെ പല ഔഷധക്കൂട്ടുകള്‍ക്കും പാലോ പാലുല്‍പ്പന്നങ്ങളോ ചേരുവകളുമാണ്.
Labels:
cow,
indian cow,
indian pashu,
jyothisham,
palazhi,
panchagavyam,
pashu,
srekrushnan
നന്ദികേശനെ പൂജിക്കണം. എന്തിന്?
കൃഷി നന്നാകാന്‍ വേണ്ടി നന്ദികേശപൂജ ചെയ്യണം.
കാളയെ പൂജിച്ചാലെങ്ങനെ വിളവ് വര്‍ദ്ധിക്കും എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. വിളഭൂമിയില്‍ അദ്ധ്വാനിക്കുന്നതിന് പകരം പൂജ നടത്തിയാല്‍ മാത്രം മതിയോ എന്ന് ചോദിക്കുന്നവരും കാണാം. കാരണം എല്ലുമുറിയെ പണി ചെയ്താല്‍ പല്ലുമുറിയെ തിന്നാം എന്ന് കേട്ട് വളര്‍ന്നവരാണല്ലോ കര്‍ഷകര്‍ ഏറെയും.
കാളയെ ധര്‍മ്മത്തിന്റെ പ്രതീകമായി സങ്കല്പ്പികാന് കാരണം തന്നെ അതിന്റെ അത്യദ്ധ്വാനമാണ്.
നെല്ല് വിളഞ്ഞാല്‍ കൊയ്ത് സത്തായ നെല്ല് കൃഷിക്കാരന് എടുക്കുന്നു. കാളയ്ക്കു ആഹാരമായി നല്കുന്നതോ നെല്ലിന്റെ ചണ്ടിയായ വൈക്കോലും. വൈക്കോല്‍ തിന്നിട്ട് കൃഷിക്ക് അത്യന്താപേക്ഷിതമായ ചാണകം കാള മടക്കിത്തരുന്നു.
കാളയ്ക്ക് പകരം ട്രാക്ടറായാല് കൃഷിയെന്ന അദ്ധ്വാനിക്കുന്ന ജോലി വളരെ എളുപ്പത്തിലും വേഗത്തിലും നടക്കും. ശരിതന്നെ, പക്ഷെ ഫലമോ? ധര്‍മ്മം എന്നതിന് നിലനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥം. അപ്പോള്‍ ഈ അര്ത്ഥത്തിന് ഇവിടെ പ്രസക്തിയില്ലാതാകും.
ഉഴുതുമറിക്കുന്ന ട്രാക്ടര്‍ ചാണകവും മൂത്രവും തരുന്നില്ലെന്ന് മാത്രമല്ല ക്രമേണ പാടത്തെ ഊഷരഭൂമിയാക്കി മാറ്റുകയും ചെയ്യുന്നു.
നന്ദികേശ്വര പൂജയിലൂടെ കര്‍ഷകര്‍ കാളയെ പൂജിക്കണം എന്ന അര്‍ത്ഥമേയുള്ളൂ.
Labels:
cow,
jyothisham,
kala,
nandikeshan,
shivan,
tractor
ഭസ്മധാരണം എന്തിന്?
കുളിയും തേവാരവുമെന്ന പോലെ ഭസ്മധാരണവും നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
പൂര്‍ണ്ണവിശ്വാസത്തോടെ ഒരുനുള്ളു ഭസ്മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പഴമക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമായിരുന്നുള്ളൂ.
പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിലുള്ള അതേ സ്ഥാനം ഭസ്മത്തില്‍ ഔഷധാംശത്തിനുമുണ്ട്. ഭസ്മനിര്മ്മാണത്തിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും വിശുദ്ധഭസ്മവും ഇല്ലാതില്ല. പുല്ലുമാത്രം തിന്നുന്ന പശുവിന്റെ ചാണകം ശിവരാത്രിനാളില്‍ ഉമിയില്‍ ചുട്ടെടുത്ത് കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി ഊറിയത് വീണ്ടും ഉണക്കി, ശിവന് അഭിഷേകം ചെയ്ത ശേഷമാണ് സാധാരണ ഭസ്മം നെറ്റിയില്‍ ചാര്‍ത്താനായി സൂക്ഷിച്ചുവയ്ക്കുന്നത്.
ഭസ്മം നനച്ചോ, നനയ്ക്കാതെയോ ധരിക്കാറുണ്ട്. ഇങ്ങനെ കുറിയിട്ടാല്‍ ശരീരത്തിലെ ദുര്നീര് വലിച്ചെടുക്കാനും ശരീരോഷ്മാവ് കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഭസ്മത്തിന് ശക്തിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
ത്യാഗത്തിന്റെ മൂര്‍ത്തിയായ ശിവന് സന്തോഷിക്കാന്‍ ഏറെ ഉത്തമമാണെന്നാണ് ഭസ്മത്തെ പറ്റിയുള്ള ഹൈന്ദവസങ്കല്പ്പം. നെറ്റി, കഴുത്ത്, തോള്, മുട്ട്, കാലിന്റേയും കൈയിന്റേയും ആണി തുടങ്ങിയ സ്ഥലങ്ങളിലാണ് ഭസ്മം സാധാരണ ധരിക്കേണ്ടതെന്നും പറയുന്നു.
ഭസ്മം നനച്ചു തേയ്ക്കുന്നതിലൂടെ ശരീര ഊഷ്മാവ് താഴുന്നതുകാരണം പനി പിടിപെടുന്നവരുടെ നെറ്റിയില്‍ നനച്ച ഭസ്മം ഇട്ടാല്‍ പനി കുറയുന്നതായി കാണാം.
ഔഷധച്ചെടികള്‍ ശുദ്ധപശുവിന്‍ നെയ്യില്‍ ഹോമകുണ്ഡത്തില്‍ ഹവനം ചെയ്ത ശേഷം ബാക്കിവരുന്നതിനെയാണ് വിശുദ്ധഭസ്മം എന്ന് വിളിച്ചു വരുന്നത്.
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.

