കാലനിര്‍ണ്ണയം


കാലനിര്‍ണ്ണയം

സാവനഃ സമ്മതക്കാലൊ വ്രതസീമന്ത പുംസവെ
ചൌളാപ  നിത്യോസൗരോപി ചന്ദ്രോപ്യാപതിഭോജനെ

  എന്ന വിധിപ്രകാരം കര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയം കണക്കാക്കണം. വ്രതം, സീമന്തം, പുംസവനം, ഗര്‍ഭരക്ഷ, വിഷ്ണുബലി മുതലായവ സാവനമാസത്തിലും ചൌളം ഉപനീതം സൗരത്തിലും; അന്നപ്രാശനം ആപല്‍പക്ഷത്തില്‍ ചാന്ദ്രമാസത്തിലുമാവാം. സൗരവം സമ്മതംതന്നെയാണ്. ബ്രഹ്മചാരികളായവര്‍ക്ക് അനുഷ്ഠിക്കേണ്ട വ്രതങ്ങള്‍, ഗര്‍ഭിണികള്‍ക്ക് ചെയ്യപ്പെടേണ്ട പുംസവനാദി സീമന്തങ്ങള്‍ ഇവക്കെല്ലാം കാലം പരിഗണിക്കേണ്ടത് സാവനദിവസങ്ങള്‍ക്കൊണ്ടാണ്. വ്രതം ആരംഭിച്ച ദിനം മുതല്‍ 360 ദിവസം തികഞ്ഞാല്‍ അത് അവസാനിപ്പിക്കും യജ്ജുര്‍വേദികളായ ബ്രാഹ്മണര്‍ക്ക് ഉപാകര്‍മ്മത്തിനും; ചെയ്യുന്ന എല്ലാ കര്‍മ്മങ്ങള്‍ക്കും ചാന്ദ്രമാസ മാനം കണക്കാക്കണമെന്നുണ്ട്. ഇവയ്ക്കു ഉപാകര്‍മ്മദിവസം ഒഴികെ ആരംഭിക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് കാലഗണന സാവനമാനംകൊണ്ടുതന്നെ നിശ്ചയിക്കണം.

  ഗോദാനവ്രതം 16 വയസ്സ് കഴിഞ്ഞ് 17 വയസ്സ് തികയുംമുമ്പ് നടത്തേണ്ടതാണ്. ഇത് ഒരു മാസം രണ്ടുമാസം മൂന്നുമാസം ആറുമാസം ഇങ്ങനെയും അനുഷ്ഠിക്കാമെന്നു പറയുന്നു. ഒരു മാസത്തിലധികമുണ്ടെങ്കില്‍ അതിനു സാവനമാസം സ്വീകരിക്കണം. ഇതേവിധം തന്നെ പുംസവനം, ഗര്‍ഭരക്ഷാ, സീമന്തം, വിഷ്ണുബലി ഇവയ്ക്കു സാവനം തന്നെ സ്വീകരിക്കണം. ചൌളം മൂന്നാം വയസ്സിലും ഉപനയനം അഞ്ചാം വയസ്സിലും നടത്തുന്നു. ഇതിന്റെ കാലഗണന സാവനം കൊണ്ടും സൗരംകൊണ്ടും നടത്താമെന്ന് "സൗരോപി" എന്ന അപിശബ്ദപ്രയോഗം സൂചിപ്പിക്കുന്നു. അന്നപ്രാശത്തിനു സാവനം യുക്തമാകാത്തപക്ഷം സൗരചന്ദ്രാദികളെ സ്വീകരിക്കുന്നതില്‍ തെറ്റില്ല.

ഗര്‍ഭഹോമേഷു സര്‍വ്വേഷു മാസഃ സാവന ഈഷ്യത
സൗരോ വാ സാവനോ വാ ബ്ദ ശ്ചൗളാദൗ സാവനോ വ്രതേ
മാസോത്ര സാവന സ്ത്വിഷ്ട ശ്ചാന്ദ്രോ പുത്രാപദിയുതെ
സൗരോപി മുഖ്യ ഉദിതെ ബാലാനാ മന്നഭോജനെ

എന്ന് ശാസ്ത്രം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.