അന്തര്‍ഭാഗം - ബഹിര്‍ഭാഗം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
അഷ്ടവര്‍ഗ്ഗത്തിലെ മറ്റ് ഫലങ്ങള്‍
അഷ്ടവര്‍ഗ്ഗത്തിലെ ലഗ്നം മുതല്‍ ശനി നില്‍ക്കുന്ന രാശി വരെ, ശനി നില്‍ക്കുന്ന രാശി മുതല്‍ ലഗ്നംവരെ, ചൊവ്വ നില്‍ക്കുന്ന രാശിമുതല്‍ ലഗ്നം വരെ, ലഗ്നം മുതല്‍ ചൊവ്വ നില്‍ക്കുന്ന രാശിവരെ ഇങ്ങനെ 4 ഖണ്ഡങ്ങളിലെ അക്ഷങ്ങള്‍ വെവ്വേറെ കൂട്ടി ഓരോന്നിനെയും 7 ല്‍ പെരുക്കി 7 ല്‍ ഹരിച്ചുകിട്ടുന്ന ഹരണഫലസംഖ്യകളോളം വയസ്സുകഴിയുമ്പോള്‍ വലിയ അശുഭങ്ങള്‍ അനുഭവിക്കാന്‍ ഇടവരും.
ജാതകത്തില്‍ രാഹു അനിഷ്ടസ്ഥാനത്തുനിന്നാലോ രാശിയില്‍ അഷ്ടവര്‍ഗ്ഗപ്രകാരം എത്ര അക്ഷങ്ങളുണ്ടോ അത്രാമാത്തെ വയസ്സില്‍ പാമ്പ് കടിക്കുകയോ, വിഷം തീണ്ടുകയോ ചെയ്യും. ചൊവ്വ നില്‍ക്കുന്ന രാശിയിലെ അക്ഷങ്ങളോളം വയസ്സ് ചെല്ലുമ്പോള്‍ ആയുദ്ധം കൊണ്ട് വ്രണപ്പെടും. ശനി നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ രോഗദുഃഖങ്ങളും വ്യാഴം നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ പുത്രലാഭം, ദ്രവ്യലാഭം അനുഭവിക്കും. ശുക്രന്‍ നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ വിവാഹവും സ്ത്രീസുഖവുമനുഭവിക്കും. ബുധന്‍ നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ വിദ്യാഭ്യാസം, ബുദ്ധിഗുണം, വിദ്യാപ്രശംസ ഇവ ലഭിക്കും. മേല്‍പറഞ്ഞ ഫലങ്ങളനുഭവിക്കാന്‍ ജാതകത്തില്‍ ഗ്രഹയോഗാദികളെക്കൊണ്ട് ലക്ഷണമുണ്ടെങ്കില്‍ മാത്രം പറയപ്പെടേണ്ട ഫലങ്ങളാണ്. ലക്ഷണമില്ലെങ്കില്‍ ഫലപ്രവചനമരുതെന്നു വിധിതന്നെയുണ്ട്.
സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നഭാവത്തിന് 25. രണ്ടാംഭാവത്തിന് 22. മൂന്നാം ഭാവത്തിന് 29. നാലാം ഭാവത്തിന് 24. അഞ്ചാം ഭാവത്തിന് 25. ആറാം ഭാവത്തിന് 34. ഏഴാം ഭാവത്തിന് 19. എട്ടാം ഭാവത്തിന് 24. ഒന്‍പതാം ഭാവത്തിന് 29. പത്താം ഭാവത്തിന് 36. പതിനൊന്നാം ഭാവത്തിന് 54. പന്ത്രണ്ടാം ഭാവത്തിന് 16 എന്നിങ്ങനെ ഓരോ ഭാവത്തിനും ഉണ്ടായിരിക്കേണ്ട മിനിമം സംഖ്യകളുണ്ട്. ഈ മിനിമം സംഖ്യയില്‍ നിന്ന് സംഖ്യകള്‍ ഏറിവന്നാല്‍ ആ ഭാവം സമ്പുഷ്ടമായിരിക്കും.
അഷ്ടവര്‍ഗ്ഗംകൊണ്ട് ജാതകത്തിലെ ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളെ കൊണ്ടും ചിന്തിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണോ അവയാണിവിടെ പറഞ്ഞിരിക്കുന്നത്. നാലാം ഭാവത്തില്‍ പാപഗ്രഹങ്ങളുടെ യോഗ്ദൃഷ്ടികള്‍ ഇല്ലാതെ 24 ല്‍ അധികം അക്ഷം (സംഖ്യകള്‍) ഉണ്ടായിരിക്കുകയും, രണ്ടാം ഭാവത്തില്‍ 22 ല്‍ അധികം അക്ഷം ഉണ്ടായിരിക്കുകയും ചെയ്‌താല്‍ തന്റെ കാരണവന്മാര്‍ സമ്പാദിച്ച ധനം അഷ്ടവര്‍ഗ്ഗകര്‍ത്താവിന് (ജാതകകാരന്) ലഭിക്കും.
പത്താം ഭാവത്തില്‍ പാപദൃഷ്ടികള്‍ ഇല്ലാതെ 36 ല്‍ അധികം അക്ഷമുണ്ടായാല്‍ സ്വന്തം സമ്പാദിച്ചു സസുഖം ജീവിക്കും.
പതിനൊന്നാമത്തെ ഭാവത്തില്‍ പാപയോഗദൃഷ്ടികളില്ലാതെ 54 ല്‍ അധികം അക്ഷം ഉണ്ടായാല്‍ പ്രയത്നം കൂടാതെ ധനസമ്പാദ്യംഉണ്ടാകും
ലഗ്നത്തില്‍ പാപദൃഷ്ടികള്‍ ഇല്ലാതെ 25 ല്‍ അധികം സമുദായ അഷ്ടവര്‍ഗ്ഗ അക്ഷം ഉണ്ടാകുകയോ, ഒന്‍പതാമിടത്ത് പാപയോഗദൃഷ്ടികള്‍ ഇല്ലാതെ 29 ല്‍ അധികം സമുദായഅഷ്ടവര്‍ഗ്ഗ അക്ഷം ഉണ്ടാകുകയോ ചെയ്‌താല്‍ നിധി കിട്ടുമെന്ന് പറയണം. ലഗ്നത്തില്‍ എത്ര അക്ഷം ഉണ്ടോ അത്രാമാത്തെ വയസ്സില്‍ നിന്ന് മേലെ മാത്രമേ ഈ പറഞ്ഞ ശുഭഫലങ്ങള്‍ അനുഭവിക്കുകയുള്ളൂ.
പതിനൊന്നാം ഭാവത്തില്‍ പന്ത്രണ്ടാം ഭാവത്തെക്കാള്‍ അക്ഷം അധികമായാല്‍ ധനവാനാകും. പതിനൊന്നാം ഭാവത്തില്‍ ഉള്ളതിനെക്കാള്‍ അക്ഷം പന്ത്രണ്ടാം ഭാവത്തില്‍ കൂടുതലായാല്‍ ദാരിദ്രനാകും. പത്താം ഭാവത്തില്‍ ഉള്ളതിനെക്കാള്‍ പതിനൊന്നാം ഭാവത്തില്‍ അക്ഷം അധികമായാല്‍ പ്രവൃത്തിയില്‍ അദ്ധ്വാനത്തിനൊത്ത ലാഭമുണ്ടാകും.
ദശാഫലവും അഷ്ടവര്‍ഗ്ഗവും എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.