ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
ബുധാഷ്ടവര്‍ഗ്ഗഫലം ഓരോന്നിലും അഷ്ടവര്‍ഗ്ഗാനുസാരം എഴുതണം. ബുധന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടാമത്തെ രാശിയില്‍ ഒരക്ഷവുമില്ലെങ്കില്‍ - ബുധന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടാമത്തെ രാശി ശൂന്യമാണെങ്കില്‍ - ജാതകന്‍ സംസാരിക്കാന്‍ കഴിയാത്തവനായിത്തീരും. ഒന്നോ, രണ്ടോ, മൂന്നോ അക്ഷമുണ്ടായാല്‍ സംഭാഷണം ചപലമായിരിക്കും. നാലക്ഷമുണ്ടെങ്കില്‍ മറ്റൊരുത്തന്റെ വാക്കിന് മറുപടി കൊടുക്കാന്‍ സമര്‍ത്ഥന്‍ ആയിരിക്കും. അഞ്ചോ, ആറോ, അക്ഷമുണ്ടായാല്‍ ഔചിത്യപൂര്‍വ്വം ജനസമ്മതമായി സംസാരിക്കാന്‍ കഴിവുറ്റവനായിത്തീരും. ഏഴക്ഷമുണ്ടായാല്‍ കവിയായിത്തീരും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ 8 അക്ഷമുണ്ടായാല്‍ അവന്റെ വാക്കിന് മറുത്തു പറയുവാനാളുണ്ടാവില്ല. സംഭാഷണം അത്രയും ന്യായയുക്തമായിരിക്കും. ലഗ്നാല്‍ രണ്ടില്‍ പാപഗ്രഹങ്ങളുടെ അക്ഷമുണ്ടായാല്‍ ധാര്‍ഷ്ട്യം, ഡംഭ് ഇവയോട് കൂടിയ സംഭാഷണമായിരിക്കും. ശുഭഗ്രഹങ്ങളുടെ അക്ഷമുണ്ടായാല്‍ സംഭാഷണം ഗുണാഡ്യമായിരിക്കും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ആദിത്യന്റെ അക്ഷമുണ്ടായാല്‍ ജ്ഞാനോപദേശാത്മകങ്ങളായി ദാര്‍ഡ്യയുക്തമായി സംഭാഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ കുജന്റെ അക്ഷമുണ്ടായാല്‍ കലഹയുക്തമായ സംഭാക്ഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ബുധന്റെ അക്ഷമുണ്ടായാല്‍ സംഭാഷണം മനോഹരമായിരിക്കും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ വ്യാഴത്തിന്റെ അക്ഷമുണ്ടായാല്‍ സ്പഷ്ടവും യുക്തിപുരസ്സരവും ആയിരിക്കും സംഭാഷണം.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ശുകന്റെ അക്ഷമുണ്ടായാല്‍ പുരാണകാവ്യനാടകാദികളുടെ അര്‍ത്ഥം സയുക്തികമായും, സന്തോഷപൂര്‍വ്വകവുമായും സംഭാഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ശനിയുടെ അക്ഷമുണ്ടായാല്‍ വ്യാജസംഭാഷണം ചെയ്യും.
ബുധന്റെ അഷ്ടവര്‍ഗ്ഗത്തില്‍ അക്ഷം അധികമുള്ള രാശിയില്‍ ബുധന്‍ നില്‍ക്കുന്ന സമയം - നാലില്‍ കൂടുതല്‍ അക്ഷം അധികമുള്ള രാശികളില്‍ - വിദ്യാഭ്യാസം ചെയ്‌താല്‍ പരിപൂര്‍ണ്ണ ഫലപ്രാപ്തിയും, വാദപ്രതിവാദത്തില്‍ വിജയവും സിദ്ധിക്കും.
അക്ഷാധിക്യമുള്ള രാശിദിക്കില്‍വെച്ച് വിദ്യ അഭ്യസിച്ചാലും, ആ രാശിദിക്കില്‍ ക്രീഡാമന്ദിരം നിര്‍മ്മിച്ച് ക്രീഡ നടത്തിയാലും ആ ദിക്കിലുള്ള വിഷ്ണു ഭഗവാനെയും രാജാവിനെയും സേവിച്ചാലും അക്ഷം കൂടുതലുള്ള രാശിസമയത്ത് അക്ഷാധിക്യമുള്ള രാശിദിക്കില്‍ നിന്ന് വ്യവഹാരാദികള്‍ നടത്തിയാലും പരിപൂര്‍ണ്ണവിജയവും ഫലസിദ്ധിയും ഉണ്ടാകും.
വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.