സ്ത്രീകള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി മനു മഹര്‍ഷി മുതല്‍ വൈകുണ്ഠസ്വാമി വരെയുള്ളവര്‍ പ്രസ്താവിച്ചിട്ടുണ്ട്.
സ്തീ, പൂര്‍വ്വികര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പരിപാലിക്കാന്‍ തയ്യാറായാല്‍ അത് കുടുംബത്തിനു മാത്രമല്ല ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ഗുണം ചെയ്യുമെന്നതാണ് വാസ്തവം.
സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴയ തലമുറ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിനെ അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആധുനികരായ പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഹീനനടപടികളിലൂടെയാണ്. കാല്‍ താഴ്ത്തിയിട്ടിരിക്കുന്നതോ, പുരുഷനേയോ മുതിര്‍ന്നവരേയോ കണ്ടാല്‍ എഴുന്നേല്‍ക്കുന്നതോ ഒരു കുറവായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നതും.
എന്നാല്‍ സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. അങ്ങനെ ചെയ്യുന്നത് വിവാഹിതരായാലും അവിവാഹിതരായാലും ദോഷം തന്നെ.
കാലിന്മേല്‍ കാല്‍ കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കുമെന്ന യാഥാര്‍ത്ഥ്യം പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ ഉപദേശം തന്നിരുന്നതും.