കുട്ടികള്‍ നിഴല്‍ നോക്കി കളിക്കുന്നത് കണ്ടാല്‍ ശാസിക്കാന്‍ ഇന്നും മുതിര്‍ന്നവര്‍ തയ്യാറാകും. നിഴലിനൊപ്പം നടക്കുക, നിഴലിനോട് ഗോഷ്ടി കാണിക്കുക, അതില്‍ നിന്നും തിരികെ ഉണ്ടാകുന്ന പ്രതിബിംബത്തെ വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുക ഇതൊക്കെ കുട്ടികളുടെ കുസൃതിയില്‍പ്പെടുന്നു.
കുട്ടി നിഴലിനെ കണ്ട് ഭയപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോഴെങ്കിലും ഇതിനെ ബോധമനസ്സിലല്ലെങ്കില്‍ ഉപബോധമനസ്സില്‍ ഭൂതമായോ പ്രേതമായോ തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആധുനിക മനശാസ്ത്രം പറയുന്നു.