ശുദ്ധപിണ്ഡാനയനം / രാശിഗുണയോഗം / ഗ്രഹഗുണകരയോഗം


  അഷ്ടവര്‍ഗ്ഗത്തിലെ ത്രികോണശോധനയും ഏകാധിപത്യശോധനയും കഴിഞ്ഞ് ശേഷമുള്ള അക്ഷങ്ങളെ (സംഖ്യകളെ) യാണ് ശുദ്ധപിണ്ഡമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇടവം, ചിങ്ങം, രാശികളിലെ അക്ഷങ്ങളെ 10  കൊണ്ടും, മിഥുനം, വൃശ്ചികം രാശികളിലെ അക്ഷങ്ങളെ 8 കൊണ്ടും, തുലാം, മേടം രാശികളിലെ അക്ഷങ്ങളെ 7 കൊണ്ടും, കന്നി, മകരം രാശികളിലെ അക്ഷങ്ങളെ 5 കൊണ്ടും, കര്‍ക്കിടകത്തിലെ അക്ഷങ്ങളെ 4 കൊണ്ടും, ധനുവിലെ അക്ഷത്തെ 9 കൊണ്ടും, കുംഭത്തിലെ അക്ഷത്തെ 11 കൊണ്ടും, മീനത്തിലെ അക്ഷത്തെ 12 കൊണ്ടും പെരുക്കണം. ഇപ്രകാരം പെരുക്കി കിട്ടിയതിനെ ഒന്നിച്ചു ചേര്‍ത്താല്‍ അതിന് "രാശിഗുണയോഗം" എന്ന് പറയുന്നു. ഇതിനുശേഷം രാശിഗുണസംഖ്യകള്‍കൊണ്ട് പെരുക്കുന്നതിനുമുന്‍പുള്ള സംഖ്യകളെക്കൊണ്ട് --- ഏകാധിപത്യശോധന കഴിഞ്ഞ് രാശികളില്‍ ശേഷിച്ച സംഖ്യകളെക്കൊണ്ട് ---- രാശിഗുണകാരയോഗമുണ്ടാക്കണം. 

   ആദിത്യനും, ചന്ദ്രനും, ബുധനും, ശനിയും, നില്‍ക്കുന്ന രാശികളിലെ സംഖ്യകളെ 5 കൊണ്ടും, ചൊവ്വ നില്‍ക്കുന്ന രാശികളിലെ സംഖ്യയെ 8 കൊണ്ടും, വ്യാഴം നില്‍ക്കുന്ന രാശിയിലെ സംഖ്യകളെ 10 കൊണ്ടും, ശുക്രന്‍ നില്‍ക്കുന്ന രാശിയിലെ സംഖ്യകളെ 7 കൊണ്ടും പെരുക്കണം. ഒന്നിലധികം ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്നാല്‍ ആ രാശിയിലെ ഒരേ സംഖ്യയെ ഓരോ ഗ്രഹങ്ങള്‍ക്കും പറഞ്ഞ ഗുണകാരസംഖ്യകൊണ്ട് വെവ്വേറെ പെരുക്കണം. ഇവയെല്ലാംകൂടി ഒന്നിച്ചു കൂട്ടിയാല്‍ അതിന് 'ഗ്രഹഗുണകരയോഗ' മെന്നു പറയുന്നു. രാശിഗുണകാരയോഗവും, ഗ്രഹഗുണകാരയോഗവും, രണ്ടുകൂടി കൂട്ടിയാല്‍ അത് ശുദ്ധപിണ്ഡമായി. ഇവകളെക്കൊണ്ട് പ്രത്യേക ഫലം ജാതകകര്‍ത്താവിന് ഉപദേശിക്കേണ്ടവയായിട്ടുണ്ട്. അതിനാല്‍ ഇവ ജാതകത്തില്‍ പ്രത്യേകം പരിഗണനയര്‍ഹിക്കുന്നു.

കാലചക്രദശാസംവത്സരം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.