മന്ദാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
അഷ്ടവര്‍ഗ്ഗത്തിലെ ദിക് നിര്‍ണ്ണയ വ്യവസ്ഥ
അഷ്ടവര്‍ഗ്ഗത്തില്‍ ദിക് നിര്‍ണ്ണയം നടത്തേണ്ടത് താഴെ വിവരിക്കും പ്രകാരമാണ്. മേടം, ചിങ്ങം, ധനു, ഈ മൂന്നു രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ പൂര്‍വ്വദിക് (കിഴക്ക്) സംഖ്യയും, ഇടവം, കന്നി, മകരം ഈ മൂന്നു രാശികളിലെ സംഖ്യകള്‍, ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യകള്‍ ദക്ഷിണ ദിക് (തെക്ക്) സംഖ്യയും, മിഥുനം, തുലാം, കുംഭം ഈ മൂന്നു രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ പശ്ചിമദിക് (പടിഞ്ഞാറ്) സംഖ്യയും; കര്‍ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ ഉത്തരദിക് (വടക്ക്) സംഖ്യയും ആകുന്നു. ഈ വിധം ദിക് നിര്‍ണ്ണയം ചെയ്തു കിട്ടുന്ന സംഖ്യകളില്‍ ഏതു ദിക്കിലെ സംഖ്യയാണോ അധികമുള്ളത് ആ ദിക്ക് ഏറ്റവും ശുഭമാണെന്നറിയണം. അതിനു നേരെ താഴെ വരുന്ന സംഖ്യയുള്ള ദിക്ക് സമഫലമാകുന്നു. പിന്നീടുള്ള സംഖ്യാദിക്കുകള്‍ അശുഭഫലം ചെയ്യും.
അഷ്ടവര്‍ഗ്ഗത്തില്‍ അക്ഷാധിക്യമുള്ള രാശിയും രാശിദിക്കും ശുഭമെന്നു മേല്‍ പറഞ്ഞിടത്ത് രാശിദിക്കുകള്‍ കണക്കാക്കുന്നത് മറ്റൊരു വിധത്തിലാണ്. മേടം, ഇടവം, രാശിദിക്ക് കിഴക്കാക്കുന്നു. മിഥുനം കിഴക്കും തെക്കും ദിക്കാകുന്നു. കര്‍ക്കിടകം, ചിങ്ങം തെക്ക്ദിക്ക്, കന്നി തെക്ക്പടിഞ്ഞാറു ദിക്ക്. തുലാം വൃശ്ചികം പടിഞ്ഞാറ് ദിക്ക്, ധനു വടക്കുപടിഞ്ഞാറ് ദിക്ക്. മകരം, കുംഭം, വടക്ക്ദിക്ക്. മീനം വടക്കു കിഴക്ക്ദിക്ക്. ഇങ്ങനെ രണ്ടുതരത്തിലാണ് അഷ്ടവര്‍ഗ്ഗാദികളില്‍ ദിക്ക് നിര്‍ണ്ണയം നടത്തിയിരിക്കുന്നത്.
സമുദായാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സമുദായാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.