സമുദായാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
സമുദായാഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന്‍ മുതല്‍ ലഗ്നമടക്കം 8 ഗ്രഹങ്ങള്‍ക്കും നില്‍ക്കുന്ന രാശിമുതല്‍ 12 രാശിയിലും അക്ഷങ്ങള്‍ വരും. ഓരോ ഗ്രഹത്തിനും ഓരോ രാശിയിലും വരുന്ന അക്ഷങ്ങള്‍ വ്യത്യസ്തങ്ങളാണ്. സൂര്യാദിഗ്രഹങ്ങളുടെ അഷ്ടവര്‍ഗ്ഗനിര്‍മ്മാണത്തില്‍ ഗ്രഹം നില്‍ക്കുന്ന രാശി മുതല്‍ ഇന്നയിന്ന സ്ഥാനങ്ങളില്‍ അഥവാ രാശികളില്‍ ഓരോ അക്ഷം എഴുതണമെന്നാണ് നിയമമെങ്കില്‍ സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ഓരോ രാശിയിലും വരുന്ന സംഖ്യകള്‍ ഭിന്നങ്ങളാണ്. ഇതനുസരിച്ച് ഓരോ ഗ്രഹവും നില്‍ക്കുന്ന രാശിമുതല്‍ ഓരോ രാശിയിലും വരുന്ന സംഖ്യകള്‍ സൂര്യാദിയായി താഴെ പറയുന്നു.
സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 3,3,3,3,2,3,4,5,3,5,7,2
ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 2,3,5,2,2,5,2,2,2,3,7,1
കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 4,5,3,5,2,3,4,4,4,6,7,2
ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 3,1,5,2,6,6,1,2,5,3,7,3
വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 2,2,1,2,3,4,2,,4,2,4,7,3
ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 2,3,3,3,4,4,2,3,4,3,6,3
ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 3,2,4,4,4,3,3,4,4,4,6,1
ലഗ്നരാശിയില്‍ നിന്ന് :- 5,3,5,5,2,6,1,2,2,6,7,1
ഇവിടെ കാണിച്ചപ്രകാരം സമുദായാഷ്ടവര്‍ഗ്ഗം ഉദാഹരണമായി താഴെ കാണിക്കുന്നു.