അഷ്ടവര്‍ഗ്ഗങ്ങളുടെ ത്രികോണശോധന എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
അഷ്ടവര്‍ഗ്ഗങ്ങളുടെ ഏകാധിപത്യശോധന
അഷ്ടവര്‍ഗ്ഗങ്ങളുടെ ത്രികോണശോധന കഴിഞ്ഞാല്‍ ഏകാധിപത്യശോധന നടത്തണം. ഏകാധിപത്യശോധനം കര്‍ക്കിടകം, ചിങ്ങം രാശികള്‍ക്കില്ല. രവിചന്ദ്രന്മാര്‍ ഏകാധിപത്യ ഗ്രഹങ്ങളായതുകൊണ്ടാണവയെ ഒഴിച്ചുനിര്‍ത്തിയിരിക്കുന്നത്. മേടം, വൃശ്ചികം ----- ഇടവം, തുലാം ------ മിഥുനം, കന്നി ---- ധനു, മീനം ---- മകരം, കുംഭം ഇങ്ങനെ 5 വര്‍ഗ്ഗങ്ങള്‍ക്കാണ് ഏകാധിപത്യശോധനം വിധിച്ചിരിക്കുന്നത്. ത്രികോണശോധനം കഴിഞ്ഞ് ഇവയില്‍ അക്ഷങ്ങളുണ്ടെങ്കില്‍ മാത്രമേ ഏകാധിപത്യശോധനം ആവശ്യമുള്ളു. ഈ അഞ്ചു വര്‍ഗ്ഗങ്ങളില്‍ ഓരോ വര്‍ഗ്ഗത്തിലും പെട്ട ഈരണ്ടു രാശികളില്‍ അക്ഷങ്ങള്‍ (സംഖ്യകള്‍) സമമാണെങ്കില്‍ രണ്ടിലെയും മുഴുവന്‍ അക്ഷങ്ങളും കളയണം. ഒന്നില്‍ അക്ഷം കുറവും മറ്റേതില്‍ അക്ഷം കൂടുതലുമാണെങ്കില്‍ ആ രാശിയിലെ അക്ഷം മുഴുവനും അത്ര അക്ഷം മറ്റേ രാശിയില്‍നിന്നും കളയണം (കുറയ്ക്കണം).
ഉദാഹരണം :-
മേടത്തില്‍ ഒന്നും വൃശ്ചികത്തില്‍ മൂന്നുമാണെങ്കില്‍ മേടത്തില്‍ നിന്ന് 1 ഉം വൃശ്ചികത്തില്‍ 1 ഉം കളഞ്ഞ് (കുറച്ച്) മേടത്തില്‍ "0" ഉം വൃശ്ചികത്തില്‍ "2" ഉം ആക്കണം.
ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്ന് രാശിയില്‍ നിന്ന് ഏകാധിപത്യശോധനം നടത്തരുത്.
ശുദ്ധപിണ്ഡാനയനം / രാശിഗുണയോഗം / ഗ്രഹഗുണകരയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്ന് രാശിയില്‍ നിന്ന് ഏകാധിപത്യശോധനം നടത്തരുത്.
ശുദ്ധപിണ്ഡാനയനം / രാശിഗുണയോഗം / ഗ്രഹഗുണകരയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.