വിത്തായം - തീര്‍ത്ഥ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത് ഇവിടെ ക്ലിക്ക് ചെയ്യുക.
ബന്ധുകം - സേവകം - പോഷകം - ഘാതകം
സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നഭാവം, അഞ്ചാംഭാവം, ഒന്‍പതാംഭാവം ഈ മൂന്ന് ഭാവങ്ങളിലെ അക്ഷങ്ങളെ ഒന്നിച്ചു കൂട്ടിയ സംഖ്യയ്ക്ക് "ബന്ധുകം" എന്ന് പറയുന്നു.
സമുദായാഷ്ടവര്‍ഗ്ഗത്തില്‍ രണ്ടാം ഭാവം, ആറാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളിലെ അക്ഷങ്ങളെ ഒന്നിച്ചു കൂട്ടിയ സംഖ്യയ്ക്ക് "സേവകം" എന്ന് പറയുന്നു.
സമുദായാഷ്ടവര്‍ഗ്ഗത്തില്‍ മൂന്നാം ഭാവം, ഏഴാം ഭാവം, പതിനൊന്നാം ഭാവം എന്നീ മൂന്ന് ഭാവങ്ങളിലെ അക്ഷങ്ങള്‍ ഒന്നിച്ചു കൂട്ടിയ സംഖ്യയ്ക്ക് "പോഷകം" എന്ന് പറയുന്നു.
സമുദായാഷ്ടവര്‍ഗ്ഗത്തില്‍ നാലാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ മൂന്ന് ഭാവങ്ങളിലെ അക്ഷങ്ങളെ ഒന്നിച്ചു കൂട്ടിയ സംഖ്യയ്ക്ക് "ഘാതകം" എന്ന് പറയുന്നു.
മേല്പറഞ്ഞപ്രകാരം ക്രിയ ചെയ്തെടുത്ത സംഖ്യകളില്‍ സേവകത്തെക്കാള്‍ ബന്ധുകസംഖ്യ അധികമായാല്‍ ബന്ധുസൗഖ്യവും, സേവകസംഖ്യ അധികമായാല്‍ രാജസേവയും ഫലമാകുന്നു. പോഷകഘാതകങ്ങളില്‍ പോഷകസംഖ്യ അധികമായാല്‍ ധനസമൃദ്ധിയും, ഘാതക സംഖ്യ അധികമായാല്‍ ദാരിദ്രവും ഫലമാകുന്നു.
വയഃത്രിഭാഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
വയഃത്രിഭാഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.